ഹൈ​വേ 2 ! മി​സ്റ്റ​റി ആ​ക്ഷ​ൻ ത്രി​ല്ല​ർ…

ഋ​ഷി

നി​ഗൂ​ഢ​ത​ക​ളും ദു​രൂ​ഹ​ത​ക​ളും നി​റ​ഞ്ഞ​താ​ണ് ഈ ​ഹൈ​വേ… 27 വ​ർ​ഷം മു​ന്പു ക​ണ്ട ഹൈ​വേ​യ​ല്ല ഇ​ന്നു കാ​ണു​ന്ന​തും ഇ​നി കാ​ണാ​ൻ പോ​കു​ന്ന​തും..

1995​ൽ തീ​യേ​റ്റ​റു​ക​ളെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തി​യ സു​രേ​ഷ്ഗോ​പി ചി​ത്രം ഹൈ​വേ ഇ​ന്നും പ്രേ​ക്ഷ​ക​ർ മ​റ​ന്നി​ട്ടി​ല്ല. പു​തി​യ ത​ല​മു​റ​യും ഈ ​ചി​ത്രം ആ​സ്വ​ദി​ക്കു​ന്നു.

ആ ​ചി​ത്ര​മി​റ​ങ്ങി മൂ​ന്നു പ​തി​റ്റാ​ണ്ട് തി​ക​യാ​നി​രി​ക്കെ സം​വി​ധാ​യ​ക​ൻ ജ​യ​രാ​ജ് ഹൈ​വേ 2 എ​ന്ന ചി​ത്രം പ്ര​ഖ്യാ​പി​ക്കു​ന്പോ​ൾ പ്രേ​ക്ഷ​ക​ർ ത്രി​ല്ല​ടി​ക്കു​ക​യാ​ണ്.

സു​രേ​ഷ്ഗോ​പി​യു​ടെ പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ ആ​രാ​ധ​ക​രെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തി ജ​യ​രാ​ജ് ത​ന്‍റെ പു​തി​യ ചി​ത്ര​മാ​യ ഹൈ​വേ 2 പ്ര​ഖ്യാ​പി​ക്കു​ന്പോ​ൾ സി​നി​മ പ്രേ​മി​ക​ൾ​ക്ക് പ്ര​തീ​ക്ഷ​ക​ളേ​റെ​യാ​ണ്.

ജ​യ​രാ​ജ് രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് സം​സാ​രി​ക്കു​ന്നു…​ഹൈ​വേ 2 എ​ന്ന പു​തി​യ പ്രൊ​ജ​ക്ടി​നെ​ക്കു​റി​ച്ച്…

പ​ഴ​യ ഹൈ​വേ​യ​ല്ല പു​തി​യ ഹൈ​വേ….

27 വ​ർ​ഷം മു​ന്പി​റ​ങ്ങി​യ ഹൈ​വേ​യു​ടെ തു​ട​ർ​ച്ച​യാ​ണോ ഹൈ​വേ 2 എ​ന്നു ചോ​ദി​ച്ചാ​ൽ പൂ​ർ​ണ​മാ​യും ഒ​രു തു​ട​ർ​ച്ച​യ​ല്ല എ​ന്നു ത​ന്നെ പ​റ​യേ​ണ്ടി വ​രും.

കാ​ര​ണം ഹൈ​വേ ഇ​റ​ങ്ങി 27 വ​ർ​ഷം ക​ഴി​യു​ന്പോ​ൾ കാ​ര്യ​ങ്ങ​ളെ​ല്ലാം ഏ​റെ മാ​റി​യി​രി​ക്കു​ന്നു. ഹൈ​വേ​ക​ളു​ടെ രൂ​പം ത​ന്നെ അ​ന്ന​ത്തേ​ക്കാ​ൾ മാ​റി.

1995ൽ ​ഹൈ​വേ എ​ന്ന സി​നി​മ ചെ​യ്യു​ന്പോ​ൾ അ​ന്ന​ത്തെ പ​തി​വ് രീ​തി​ക​ളി​ൽ നി​ന്നും കു​റേ മു​ന്നോ​ട്ടു മാ​റി ചി​ന്തി​ച്ചാ​യി​രു​ന്നു സ്റ്റൈ​ലി​ഷാ​യി ഞ​ങ്ങ​ൾ അ​ത് ഒ​രു​ക്കി​യ​ത്.

ഇ​ത്ത​വ​ണ ഹൈ​വേ 2 ഒ​രു​ക്കു​ന്പോ​ഴും അ​ത്ത​ര​ത്തി​ലു​ള്ള ഒ​രു ട്രീ​റ്റ്മെ​ന്‍റ് ത​ന്നെ​യാ​യി​രി​ക്കും. പ​ഴ​യ ഹൈ​വേ​യു​ടെ ചി​ല സ്പാ​ർ​ക്കു​ക​ൾ എ​ന്താ​യാ​ലും ഹൈ​വേ 2വി​ൽ കാ​ണും.

ഷൂ​ട്ടിം​ഗ് ഇ​ന്ത്യ​യു​ടെ പ​ല ഭാ​ഗ​ത്തും…

ഹൈ​വേ 2 എ​ന്ന സി​നി​മ ചി​ത്രീ​ക​രി​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചി​രി​ക്കു​ന്ന​ത് ഇ​ന്ത്യ​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ്. അ​ത്ത​ര​മൊ​രു ക​ഥ​യാ​ണ് ഈ ​സി​നി​മ​യു​ടേ​ത്.

ഒ​ന്നാം ഭാ​ഗം ഒ​രു പ്ര​ത്യേ​ക പ്ര​ദേ​ശ​ത്തെ ഹൈ​വേ​യെ മാ​ത്രം കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു​വെ​ങ്കി​ൽ ഇ​ത് പ​ല ഹൈ​വേ​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ഒ​രു സി​നി​മ​യാ​യി​രി​ക്കും. ഒ​രു മ​ല​യാ​ള സി​നി​മ എ​ന്ന​തി​ന​പ്പു​റം ഒ​രു ഇ​ന്ത്യ​ൻ സി​നി​മ​യാ​യി​രി​ക്കും ഹൈ​വേ

എ​നി​ക്കി​തൊ​രു ച​ല​ഞ്ചാ​ണ്…

1996നു ​ശേ​ഷം ദേ​ശാ​ട​നം ക​ഴി​ഞ്ഞ് സൂ​പ്പ​ർ​താ​ര​ങ്ങ​ളെ വ​ച്ച് ഇ​ത്ത​രം ക​മേ​ഴ്സ്യ​ൽ ബ്ര​ഹ്മാ​ണ്ഡ ചി​ത്ര​ങ്ങ​ൾ ഞാ​നെ​ടു​ത്തി​ട്ടി​ല്ല.

ഇ​ക്കാ​ല​യ​ള​വി​ൽ ഞാ​ൻ എ​ന്‍റെ പ​രീ​ക്ഷ​ണ​ചി​ത്ര​ങ്ങ​ളു​ടെ ലോ​ക​ത്താ​യി​രു​ന്നു. പ​ക്ഷേ അ​പ്പോ​ഴും ഞാ​ൻ മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന സി​നി​മ​ക​ളെ ശ്ര​ദ്ധി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.

പു​തി​യ ചെ​റു​പ്പ​ക്കാ​രു​ടെ ഇ​ഷ്ടാ​നി​ഷ്ട​ങ്ങ​ൾ തീ​യേ​റ്റ​റു​ക​ളി​ൽ ചെ​ന്ന് അ​വ​ർ​ക്കൊ​പ്പ​മി​രു​ന്ന് കാ​ണു​ന്പോ​ൾ എ​നി​ക്ക് പ​ഠി​ക്കാ​ൻ ക​ഴി​യു​മാ​യി​രു​ന്നു.

ഹോ​ളി​വു​ഡ് സി​നി​മ​ക​ൾ ന​ന്നാ​യി എ​ൻ​ജോ​യ് ചെ​യ്യു​ന്ന പു​തു ത​ല​മു​റ​യെ ഞാ​നെ​ന്‍റെ മ​ക​ന്‍റെ കൂ​ടെ​യി​രു​ന്ന് തീ​യേ​റ്റ​റു​ക​ളി​ൽ നി​ന്ന് മ​ന​സി​ലാ​ക്കി.

ഹോ​ളി​വു​ഡി​നും തെ​ലു​ങ്കു സി​നി​മ​യ്ക്കും ത​മി​ഴ് ചി​ത്ര​ങ്ങ​ൾ​ക്കും കേ​ര​ള​ത്തി​ൽ ഇ​ന്ന് വ​ലി​യ മാ​ർ​ക്ക​റ്റു​ണ്ട്, സ്പെ​യ്സു​ണ്ട്, പ്രേ​ക്ഷ​ക​രു​ണ്ട്.

ന​മ്മു​ടെ സി​നി​മ​യ്ക്കും അ​വി​ട​ങ്ങ​ളി​ൽ മാ​ർ​ക്ക​റ്റും സ്പ​യ്സും പ്രേ​ക്ഷ​ക​രു​മു​ണ്ടാ​ക​ണ​മെ​ന്നാ​ഗ്ര​ഹി​ക്കു​ന്നു​ണ്ട് ഞാ​ൻ. ഹൈ​വേ 2 അ​ത്ത​ര​ത്തി​ലു​ള്ള ഒ​രു സി​നി​മ​യാ​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്.

എ​ന്നെ സം​ബ​ന്ധി​ച്ച് ഈ ​സി​നി​മ വ​ലി​യൊ​രു ച​ല​ഞ്ചാ​ണ്. വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം ബ്ര​ഹ്മാ​ണ്ഡ ചി​ത്ര​വു​മാ​യി വ​രു​ന്പോ​ൾ നേ​രി​ടേ​ണ്ടി വ​രു​ന്ന ച​ല​ഞ്ചു​ക​ൾ ചെ​റു​ത​ല്ല.

പ​ക്ഷേ എ​നി​ക്ക​ത് ഇ​ഷ്ട​മാ​ണ്. 27 വ​ർ​ഷം ക​ഴി​ഞ്ഞ് ഇ​ത്ത​ര​മൊ​രു ചി​ത്ര​വു​മാ​യി വ​ന്ന് യൂ​ത്തി​ന്‍റെ മ​ന​സി​ലി​ടം പി​ടി​ക്കു​ക, അ​വ​ർ​ക്ക് ഈ ​സി​നി​മ ഇ​ഷ്ട​പ്പെ​ടു​ക എ​ന്ന​ത് വ​ലി​യ ച​ല​ഞ്ചു ത​ന്നെ​യാ​ണ്.

ഹോ​ളി​വു​ഡി​ലെ ഏ​റ്റ​വും പു​തി​യ സി​നി​മ​യെ​ക്കു​റി​ച്ച് ഇ​ന്ന​ത്തെ യു​വ​ത​ല​മു​റ​യ്ക്ക് ന​ല്ല അ​റി​വാ​ണ്. അ​ത്ത​ര​മൊ​രു യൂ​ത്തി​നു മു​ന്നി​ലേ​ക്ക് വ​രു​ക​യെ​ന്ന​ത് വ​ലി​യ ച​ല​ഞ്ചു ത​ന്നെ​യാ​ണ്.

കോ​വി​ഡ് കാ​ല​ത്ത് മ​ന​സി​ൽ ക​യ​റി​യ ഹൈ​വേ 2

ഹൈ​വേ 2 ഞാ​ൻ പ്ര​ഖ്യാ​പി​ച്ച​ത് ക​ഴി​ഞ്ഞ ദി​വ​സം സു​രേ​ഷി​ന്‍റെ (സു​രേ​ഷ്ഗോ​പി​യു​ടെ) പി​റ​ന്നാ​ൾ ദി​വ​സ​മാ​യി​രു​ന്നു​വെ​ങ്കി​ലും കോ​വി​ഡി​നു മു​ന്നേ ത​ന്നെ ഈ ​ചി​ത്ര​ത്തെ​ക്കു​റി​ച്ച് മ​ന​സി​ലു​ണ്ടാ​യി​രു​ന്നു.

ശ​രി​ക്കു​പ​റ​ഞ്ഞാ​ൽ ര​ണ്ടു വ​ർ​ഷം മു​ന്പ് ഹൈ​വേ 2 എ​ന്ന ചി​ത്ര​ത്തെ​ക്കു​റി​ച്ച് ഐ​ഡി​യ​യു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ത്യ​യു​ടെ പ​ല ഭാ​ഗ​ത്തും സ​ഞ്ച​രി​ച്ച് ഷൂ​ട്ട് ചെ​യ്യ​ണ​മെ​ന്ന​തി​നാ​ലും സു​രേ​ഷ്ഗോ​പി​യു​ടെ രാ​ഷ്‌​ട്രീ​യ തി​ര​ക്കു​ക​ൾ കാ​ര​ണ​വും ചി​ത്രീ​ക​ര​ണം നീ​ണ്ടു.

സു​രേ​ഷ് വീ​ണ്ടും സി​നി​മ​ക​ളി​ൽ സ​ജീ​വ​മാ​യ​പ്പോ​ൾ ഞാ​ൻ ഈ ​പ്രൊ​ജ​ക്ടി​നെ​ക്കു​റി​ച്ച് സം​സാ​രി​ച്ചു. കേ​ട്ട​യു​ട​ൻ ത​ന്നെ ത്രി​ല്ല​ടി​ച്ച് സു​രേ​ഷ് സ​മ്മ​തി​ച്ചു. അ​ങ്ങി​നെ ഹൈ​വേ 2 സ​ജീ​വ​മാ​യി.

ക​ഥ​യും ക​ഥാ​പാ​ത്ര​ങ്ങ​ളും ത​ൽ​ക്കാ​ലം സ​സ്പെ​ൻ​സ്…

ഹൈ​വേ 2 എ​ന്ന സി​നി​മ ഓ​ഗ​സ്റ്റി​ൽ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കാ​നാ​ണ് ഇ​പ്പോ​ൾ ഉ​ദ്ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ക​ഥ​യും ക​ഥാ​പാ​ത്ര​ങ്ങ​ളും ത​ൽ​ക്കാ​ലം സ​സ്പെ​ൻ​സാ​യി ഇ​രി​ക്ക​ട്ടെ.

ഹൈ​വേ​യി​ൽ സു​രേ​ഷ് അ​വ​ത​രി​പ്പി​ച്ച റോ ​ഉ​ദ്യോ​ഗ​സ്ഥ​ൻ ത​ന്നെ​യാ​ണോ ഹൈ​വേ 2 വി​ലെ​യും ക​ഥാ​പാ​ത്ര​മെ​ന്ന് ചി​ത്രം അ​നൗ​ണ്‍​സ് ചെ​യ്ത​തി​നെ തു​ട​ർ​ന്ന് നി​ര​വ​ധി പേ​ർ വി​ളി​ച്ചു ചോ​ദി​ച്ചു.

എ​ല്ലാം പി​ന്നീ​ട് വ്യ​ക്ത​മാ​ക്കാം. എ​ന്തു ത​ന്നെ​യാ​യാ​ലും ഹൈ​വേ 2 ഒ​രു ആ​ക്ഷ​ൻ ചി​ത്ര​മാ​ണ്. ദു​രൂ​ഹ​ത​ക​ളു​ള്ള ഒ​രു ആ​ക്ഷ​ൻ ചി​ത്രം.

അ​ത് ടെ​ക്നി​ക്ക​ലി ഏ​റ്റ​വും അ​പ്ഡേ​റ്റ​ഡ് ആ​യി​രി​ക്കും. മ​ല​യാ​ളി​ക്ക് മാ​ത്രം ആ​സ്വ​ദി​ക്കാ​നു​ള്ള​താ​യി​രി​ക്കി​ല്ല അ​ത്.

ഒ​രു പാ​ൻ ഇ​ന്ത്യ സി​നി​മ – അ​താ​യി​രി​ക്കും ഹൈ​വേ 2 എ​ന്നു​മാ​ത്രം ഇ​പ്പോ​ൾ പ​റ​യാം. ന​മ്മു​ടെ ആ​ക്ഷ​ൻ സി​നി​മ​ക​ൾ​ക്ക് ഒ​രു പാ​ൻ ഇ​ന്ത്യ സി​നി​മ പാ​റ്റേ​ണ്‍ വ​ന്നു തു​ട​ങ്ങി​യി​ട്ടു​ണ്ട്.

അ​തു​കൊ​ണ്ടു ത​ന്നെ അ​ത് അ​വ​ഗ​ണി​ക്കാ​ൻ ക​ഴി​യി​ല്ല. ഹൈ​വേ 2 വി​ന്‍റെ ക​ഥ ത​ന്നെ പ​ല സം​സ്ഥാ​ന​ങ്ങ​ളു​മാ​യി ലി​ങ്ക് ചെ​യ്താ​ണ് കി​ട​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ൽ രാ​ഷ്‌​ട്രീ​യ​വു​മു​ണ്ട്. കാ​സ്റ്റിം​ഗ് ന​ട​ന്നു​വ​രി​ക​യാ​ണ്.

ഹൈ​വേ അ​ന്ന് വി​ജ​യ​മാ​യി​രു​ന്നു

സാ​ങ്കേ​തി​ക പ​ര​മാ​യി വ​ള​രെ മു​ന്നോ​ട്ടു പോ​യ ചി​ത്ര​മാ​യി​രു​ന്നു ഹൈ​വേ. സാ​ന്പ​ത്തി​ക​മാ​യി ആ ​സി​നി​മ വി​ജ​യ​വു​മാ​യി​രു​ന്നു.

അ​തി​ന്‍റെ നി​ർ​മാ​താ​വ് പ്രേം​പ്ര​കാ​ശി​ന് മു​ൻ​ചി​ത്ര​ങ്ങ​ളി​ൽ സം​ഭ​വി​ച്ച സാ​ന്പ​ത്തി​ക ബാ​ധ്യ​ത​ക​ൾ തീ​ർ​ക്കാ​നാ​യ​ത് ഹൈ​വേ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ്.

തെ​ലു​ങ്കി​ൽ റീ ​മേ​ക്ക് ചെ​യ്ത​പ്പോ​ഴും ചി​ത്രം വ​ലി​യ വി​ജ​യ​മാ​യി​രു​ന്നു. എ​ന്‍റെ വി​വാ​ഹം ക​ഴി​ഞ്ഞ് മൂ​ന്നാം ദി​വ​സ​മാ​യി​രു​ന്നു ഹൈ​വേ​യു​ടെ ഷൂ​ട്ടിം​ഗ് തു​ട​ങ്ങി​യ​ത്.

സ്റ്റൈ​ലി​ഷ് ചി​ത്ര​മാ​യി​രി​ക്കും ഹൈ​വേ 2

യൂ​ത്തി​ന് ഇ​ഷ്ട​പ്പെ​ടു​ന്ന രീ​തി​യി​ലാ​യി​രി​ക്കും സ്റ്റൈ​ലി​ഷ് ചി​ത്ര​മാ​യി ഹൈ​വേ 2 ഒ​രു​ക്കു​ക. ഒ​രു മി​സ്റ്റി​ക് ത്രി​ല്ല​ർ ആ​ക്ഷ​ൻ സി​നി​മ​യാ​യി​രി​ക്കും ഇ​ത്.

ന​മ്മു​ടെ നാ​ട്ടി​ലെ ഹൈ​വേ​ക​ളു​ടെ വി​വി​ധ കാ​ഴ്ച​ക​ൾ ഹൈ​വേ 2 വി​ൽ കാ​ണാം. 27 വ​ർ​ഷം മു​ൻ​പു​ള്ള ഹൈ​വേ​ക​ള​ല്ല ഇ​ന്ന് ഇ​ന്ത്യ​യി​ൽ.

ഹൈ​വേ​ക​ൾ കൂ​ടു​ത​ൽ വീ​തി കൂ​ട്ടി സ്റ്റൈ​ലി​ഷ് ആ​യി. അ​തു​കൊ​ണ്ടു ത​ന്നെ ആ​ദ്യ​ത്തെ ഹൈ​വേ​യി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യി ക​ള​ർ ടോ​ണി​ൽ, മ്യൂ​സി​ക്കി​ൽ, ആ​ക്ഷ​നി​ൽ എ​ല്ലാം സ്റ്റൈ​ലി​ഷ് ആ​യി​രി​ക്കും ഹൈ​വേ 2

ഏ​റ്റ​വും മി​ക​ച്ച സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രും ആ​ർ​ട്ടി​സ്റ്റു​ക​ളും ഇ​തി​ന്‍റെ ഭാ​ഗ​മാ​കും.

മു​പ്പ​തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ബ​സി​ലു​ണ്ടാ​കു​ന്ന സ്ഫോ​ട​ന​വും അ​തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​നെ​ത്തു​ന്ന റോ ​ഓ​ഫീ​സ​ർ ഉ​ടു​ന്പ​ൻ​ചോ​ല​യി​ലെ പ്ലാ​ന്‍റ​റു​ടെ വേ​ഷ​ത്തി​ൽ ഹൈ​വേ​യി​ലെ വി​ന്‍റ​ർ​ഗ്രീ​ൻ എ​ന്ന ടൗ​ണ്‍​ഷി​പ്പി​ലെ​ത്തു​ന്ന​തും തു​ട​ർ​സം​ഭ​വ​ങ്ങ​ളു​മാ​യി​രു​ന്നു ഹൈ​വേ എ​ന്ന സി​നി​മ.

ഹൈ​വേ 2 എ​ന്താ​യി​രി​ക്കും….​മി​സ്റ്റ​റി ത്രി​ല്ല​ർ ആ​ക്ഷ​ൻ…..​കാ​ത്തി​രി​ക്കാം ഇ​ന്ത്യ​ൻ ഹൈ​വേ​ക​ളി​ലൂ​ടെ​യു​ള്ള ആ ​വി​ഷ്വ​ൽ യാ​ത്ര​ക്കാ​യി…..​നെ​ഞ്ചി​ടി​പ്പോ​ടെ…​ആ​കാം​ക്ഷ​യോ​ടെ….

Related posts

Leave a Comment