പീരുമേട്: യാത്രാ സൗകര്യമില്ലാത്തതിനെ തുടർന്ന് വയോധികനായ രോഗിയെ യുവാക്കൾ ചുമന്ന് ആശുപത്രിയിലെത്തിച്ചു.
പീരുമേട് ലാഡ്രം സുഗന്ധഗിരി വെള്ളാത്തുവയലിൽ മോഹനെയാണ് യുവാക്കൾ ചുമന്ന് ആശുപത്രിയിലെത്തിച്ചത്.
പ്രമേഹരോഗത്തെ തുടർന്ന് ഒരു കാലിലെ വിരലുകൾ മുഴുവൻ മുറിച്ചു നീക്കിയ ഇദ്ദേഹത്തിന് കല്ലും മണ്ണും നിറഞ്ഞ ഒറ്റയടി പാതയിലൂടെ നടന്നുപോകാൻ ആകാത്ത അവസ്ഥയായിരുന്നു.
പ്ലാസ്റ്റിക് കസേരയിൽ വയോധികനെ ഇരുത്തി കസേരയിൽ കന്പു കെട്ടി നാലുപേർ ചേർന്ന് ചുമന്നാണ് റോഡിലെത്തിച്ചത്.
മ്ലാമല ഫാക്റി പടിയിൽനിന്ന് രണ്ടര കിലോമീറ്റർ പിന്നിട്ടാൽ പീരുമേട് അഞ്ചാം വാർഡിന്റെ ആരംഭമായ സുഗന്ധഗിരി റോഡ് തുടങ്ങും. ഇവിടെനിന്ന് ഒന്നര കിലോമീറ്റാർ വരെ വാഹനം എത്തും.
ഏകദേശം 300 മീറ്റർ മാറിയാണ് മോഹനന്റെ വീട്. മോഹനന്റെ രോഗിയായ ഭാര്യ അഗതിമന്ദിരത്തിലാണ്. ഇവർക്ക് മക്കളില്ല.