ഇത് മാഫിയാവല്‍ക്കരണമാണ് ! അമ്മയിലെ രണ്ട് എംഎല്‍എമാര്‍ ഉറങ്ങുകയാണോ? സംഘടനക്കെതിരെ രൂക്ഷവിമർശനവുമായി രഞ്ജിനി

ബലാല്‍സംഗ കേസില്‍ കുറ്റാരോപിതനായ വിജയ് ബാബുവിനെ സംഘടനയില്‍ തുടരാന്‍ അനുവദിക്കുകയും തിലകനെയും ഷമ്മി തിലകനെയും പോലെയുള്ള നടന്മാരെ അമ്മയില്‍ നിന്ന് പുറത്താക്കുകയും ചെയ്യുന്ന നടപടി ദൗര്‍ഭാഗ്യകരമാണെന്ന് നടി രഞ്ജിനി.

സംഘടനയിലുള്ള രണ്ട് എംഎല്‍എമാര്‍ ഉറങ്ങുകയാണോ എന്നും അവര്‍ ചോദിക്കുന്നു. സമൂഹമാധ്യമങ്ങളില്‍ കൂടിയാണ് നടി കുറിപ്പ് പങ്കുവച്ചത്.

കുറിപ്പിന്‍റെ പൂര്‍ണരൂപം

തിലകനെയും ഷമ്മി തിലകനെയും പോലെയുള്ള നടന്മാരെ അമ്മയില്‍ നിന്ന് പുറത്താക്കുന്ന നടപടി ദൗര്‍ഭാഗ്യകരമാണ്.

അതേസമയം ബലാല്‍സംഗ കേസില്‍ കുറ്റാരോപിതനായ വിജയ് ബാബുവിനെ സംഘടനയില്‍ തുടരാന്‍ അനുവദിക്കുകയും ചെയ്യുന്നു!

ഒരു പരിഹാസപാത്രമായി മാറിയിരിക്കുകയാണ് ഈ താരസംഘടന.

ഇത് മാഫിയാവല്‍ക്കരണമാണ്. സംഘടനയില്‍ അംഗങ്ങളായ രണ്ട് എംഎല്‍എമാര്‍ അവിടെ ഉറങ്ങുകയാണോ?,

ഈ ചെറിയ സംഘടനയിലെ അടിച്ചമര്‍ത്തപ്പെട്ടവരുടെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളാന്‍ സാധിച്ചില്ലെങ്കില്‍ സ്വന്തം മണ്ഡലങ്ങളിലെ സാധാരണക്കാര്‍ക്കുവേണ്ടി എന്താണ് നിങ്ങള്‍ ചെയ്യുക?.

Related posts

Leave a Comment