മലപ്പുറം: അബുദാബിയിൽ മലപ്പുറം സ്വദേശിയായ യുവതി മരിച്ച നിലയിൽ.
കുറ്റിപ്പുറം രാങ്ങാട്ടൂർ സ്വദേശി അഫീലയാണ് മരിച്ചത്. ജൂണ്‍ 11നാണ് അഫീല മരിച്ചത്.
മലപ്പുറത്തെത്തിച്ച മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തും.
ഭർതൃപീഡനം കാരണമെന്ന് അഫീല മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു.
ഭർത്താവ് തന്നെ മർദിച്ചുവെന്ന് അഫീല ജൂണ്‍ ഒൻപതിന് ഫോണ്‍ വിളിച്ചു പറഞ്ഞുവെന്ന് സഹോദരി പറഞ്ഞു.ക്രൂര മർദ്ദനമേറ്റതിന്റെ ചിത്രങ്ങളും അയച്ചു തന്നിരുന്നു.
അബുദാബിയിലെ ഭർത്താവിന്റെ ബന്ധുകൾ അഫീലയുടെ മരണവുമായി ബന്ധപ്പെട്ട് പല കാരണങ്ങളാണ് പറയുന്നതെന്നും സഹോദരി ആരോപിച്ചു.
കുട്ടിയുടെ മരണത്തിൽ തങ്ങൾക്ക് നീതി കിട്ടണമെന്ന് അഫീലയുടെ പിതാവ് പറഞ്ഞു.