അമ്മയുടെ ഫണ്ടുപയോഗിച്ച് രണ്ട് പാവപ്പെട്ട വിധവകളായ സ്ത്രീകള്ക്കുവീടുവച്ചുകൊടുത്തു. ഷമ്മി തിലകന്റെ ആരോപണം കേട്ടാല്‍ വീട് രണ്ട് കോടീശ്വരന്മാര്ക്കാണ് വച്ചു കൊടുത്തതെന്നപോലെ തോന്നും.
അമ്മ സംഘടന വീടു വച്ചുകൊടുക്കുന്നുണ്ടെന്ന് പറഞ്ഞു. അപ്പോള്‍ രണ്ട് വീട് എനിക്ക് തരുമോയെന്ന് ഞാന്‍ ചോദിച്ചു. അന്ന് മമ്മൂക്കയായിരുന്നു ജനറല്‍ സെക്രട്ടറിയെന്ന് തോന്നുന്നു.
രണ്ട് വീട് കൊടുത്തോളാനും പറഞ്ഞു. അതിന്റെ പണം ബാങ്കുവഴി ഇട്ടുതന്നു. അങ്ങനെ വീട് നിര്‍മിച്ചു. ബാക്കിവന്ന പൈസ ബാങ്ക് വഴി തന്നെ താരസംഘടനയ്ക്ക് മാറ്റിക്കൊടുത്തു. ആ രണ്ട് കുടുംബങ്ങളും അവിടെ സന്തോഷമായി ജീവിക്കുന്നു.
എനിക്ക് വോട്ടുപിടിക്കാന്‍ ഇതിന്റെയൊന്നും ആവശ്യമില്ല. ഈ രണ്ട് വീട് വച്ചു കൊടുത്തതുകൊണ്ടല്ല പത്തനാപുരത്തെ ജനങ്ങള്‍ എനിക്ക് വോട്ടു ചെയ്തത്.
വേറെയും വീടുകള്‍ വച്ചുകൊടുത്തിട്ടുണ്ട്. എന്റെ പ്രവാസികളായ സുഹൃത്തുക്കളും പ്രവാസി സംഘടനകളും ഞാന്‍ പറയുന്നത് കേട്ട് പത്തനാപുരത്ത് അനേകം പേര്‍ക്ക് വീടുവച്ചുകൊടുത്തിട്ടുണ്ട്.
-കെ.ബി. ഗണേഷ്കുമാർ