നെടുന്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷാപരിശോധനയ്ക്കിടെ ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെടാതെ വ്യാജ ബോംബ് ഭീഷണി മുഴക്കിയ മധ്യവയ്സ്കൻ പോലീസ് പിടിയിൽ.
ഇന്ന് പുലർച്ചെ എമിറേറ്റ്സ് വിമാനത്തിൽ ദുബൈയ് വഴി ഓസ്ട്രേലിയയ്ക്ക് പോകാനെത്തിയ മാമ്മൻ ജോസഫ് (63) എന്നയാളാണ് പിടിയിലായത്. ഭാര്യയും ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
വിമാനത്താവളത്തിലെ പരിശോധനയ്ക്കിടെ ജീവനക്കാരിയുടെ ചോദ്യമാണ് മാമനെ പ്രകോപിപ്പിച്ചത്.
സുരക്ഷാപരിശോധനയ്ക്കിടെ ബാഗിനകത്ത് എന്തൊക്കെയുണ്ടെന്ന് ജീവനക്കാരി ആവർത്തിച്ച് ചോദിച്ചത് മാമ്മൻ ജോസഫിന് ഇഷ്ടമായില്ല.
തുടർന്നാണ് ബോംബ് ആണെന്ന് പ്രതികരിച്ചത്. ഇതോടെ വിമാന ജീവനക്കാരി സുരക്ഷാവിഭാഗത്തിന് സന്ദേശം നൽകുകയായിരുന്നു.
സിഐഎസ്എഫിന്റെ നേതൃത്വത്തിൽ ദന്പതികളുടെ ബാഗേജും ദേഹപരിശോധനയും നടത്തിയെങ്കിലും ബോംബ് കണ്ടെത്താൻ കഴിഞ്ഞില്ല.
ബാഗിൽ ബോംബാണെന്ന് പറഞ്ഞ് ഭീഷണിയുയർത്തിയതിതെത്തുടർന്ന് മാമ്മൻ ജോസഫിനെ യാത്ര ചെയ്യുന്നതിൽ നിന്നും വിലക്കി സിഐഎസ്എഫ് പോലീസിനു കൈമാറുകയായിരുന്നു.
ഒന്നേകാൽ ലക്ഷം രൂപ മുടക്കിയാണ് ദന്പതികളായ ഇരുവരും ദുബായി വഴി ഓസ്ടേലിയിലേയ്ക്ക് പോകുവാൻ എത്തിയത്.
താൻ തമാശയ്ക്കു പറഞ്ഞത് കാര്യമായതിന്റെ വിഷമത്തിലാണ് മാമൻ. വിശദമായ അന്വേഷണം നടത്തുന്നതിനായി നെടുന്പാശേരി പോലീസ് കേസെടുത്ത് നടപടികൾ എടുത്തുവരുന്നു.