തിരുവനന്തപുരം: വ്യക്തമായ തെളിവുകള്‍ ഉള്ളതിനാലാണ് പി.സി. ജോർജിനെതിരേ പോലീസിൽ പരാതി നല്‍കിയതെന്ന് സോളാർ കേസിലെ പ്രതിയായ പരാതിക്കാരി.
ജോര്‍ജ് തന്‍റെ ശത്രുവായിരുന്നില്ല. ഏറെ നാളായി അദ്ദേഹവുമായി പരിചയമുണ്ട്.
എന്നാൽ ഫെബ്രുവരി 10ന് തൈക്കാട് വച്ച് ജോര്‍ജില്‍ നിന്ന് ദുരനുഭവം ഉണ്ടായെന്നും പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു.
ഓരോ ഫോണ്‍ കോളുകളും റിക്കാര്‍ഡ് ചെയ്തിട്ടുണ്ട്. അദ്ദേഹം ചെയ്തത് അദ്ദേഹത്തിന് നന്നായി അറിയാമെന്നും പരാതിക്കാരി പറഞ്ഞു. പരാതി നൽകാൻ മാനസികമായി തയാറെടുപ്പ് ആവശ്യമായിരുന്നു.
ഇന്നാണ് അതിനുള്ള സമയം ഒത്തുവന്നത്. ജോർജ് ചോദ്യം ചെയ്യലിനായി എത്തിയത് അറിഞ്ഞിരുന്നില്ല. തന്‍റെ നടപടിക്ക് പിന്നില്‍ ആരുടെയും പ്രേരണയില്ലെന്നും പരാതിക്കാരി വ്യക്തമാക്കി.