ചാ​ത്ത​​മ്പ​റ​​യി​ലെ കൂ​ട്ട​മ​ര​ണം! ഇ​പ്പോ​ൾ മ​ണി​ക്കു​ട്ട​നും കു​ടും​ബ​ത്തി​നും രൂ​ക്ഷ​മാ​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി ഉ​ള്ള​താ​യി അ​റി​വി​ല്ല; ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ

ആ​റ്റി​ങ്ങ​ൽ: ചാ​ത്ത​മ്പ​റ​യി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ചു​പേ​ർ വീ​ട്ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ന​ടു​ക്കം മാ​റാ​തെ നാ​ട്ടു​കാ​ർ.

മ​ണി​ക്കു​ട്ട​ൻ ഉ​ൾ​പ്പെ​ടെ കു​ടും​ബ​ത്തി​ലെ അ​ഞ്ചു പേ​ർ കൂ​ട്ട ആ​ത്മ​ഹ​ത്യ ചെ​യ്തെ​ന്ന വാ​ർ​ത്ത നാ​ട്ടു​കാ​ർ​ക്ക് വി​ശ്വ​സി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.

സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു. സാ​മ്പ​ത്തി​ക ബാ​ധ്യ​ത മൂ​ലം ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​കാ​മെ​ന്ന വാ​ദ​വും സു​ഹൃ​ത്തു​ക്ക​ളും പ്ര​ദേ​ശ​വാ​സി​ക​ളും ത​ള്ളി​ക്ക​ള​യു​ന്നു.

ചാ​ത്ത​മ്പ​റ​യി​ൽ ത​ട്ടു​ക​ട ഉ​ട​മ മ​ണി​ക്കു​ട്ട​ൻ, ഭാ​ര്യ സ​ന്ധ്യ, കു​ഞ്ഞ​മ്മ ദേ​വ​കി, മ​ക്ക​ൾ അ​ജീ​ഷ്, അ​മേ​യ എ​ന്നി​വ​രു​ടെ കൂ​ട്ട മ​ര​ണ​ത്തി​ന്‍റെ കാ​ര​ണ​മാ​ണ് പോ​ലീ​സി​നെ കു​ഴ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

സാ​മ്പ​ത്തി​ക കാ​ര​ണ​ങ്ങ​ളാ​ൽ ആ​ത്മ​ഹ​ത്യ ചെ​യ്തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

ത​മി​ഴ്നാ​ട്ടി​ൽ തോ​ട്ടം പാ​ട്ട​ത്തി​ന് എ​ടു​ത്ത സം​ഭ​വ​ത്തി​ൽ മ​ണി​കു​ട്ട​ന് ന​ഷ്ടം ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​ൽ അ​ഞ്ചു ല​ക്ഷം രൂ​പ​യു​ടെ ബാ​ധ്യ​ത വ​ന്ന​താ​യാ​ണ് വി​വ​രം.

കോ​വി​ഡ് കാ​ല​ത്ത് ത​ട്ടു​ക​ട അ​ട​ച്ചി​ട്ട സ​മ​യ​ത്ത് അ​ത്ത​ര​ത്തി​ലും സാ​മ്പ​ത്തി​ക ന​ഷ്ടം ഉ​ണ്ടാ​യി​രു​ന്നു.

എ​ന്നാ​ല് കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കി​യ​തോ​ടെ ക​ട സ​ജീ​വ​മാ​വു​ക​യും നേ​ര​ത്തെ ഉ​ണ്ടാ​യി​രു​ന്ന​തി​നേ​ക്കാ​ൾ തി​ര​ക്കു​ള്ള അ​വ​സ്ഥ​യി​ൽ എ​ത്തു​ക​യും ചെ​യ്തു.

ഇ​തി​നി​ട​യി​ൽ ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച ഭ​ക്ഷ്യ സു​ര​ക്ഷ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ ക​ട പ​രി​ശോ​ധി​ക്കു​ക​യും 5000 രൂ​പ പി​ഴ ചു​മ​ത്തു​ക​യും ചെ​യ്തു.

പി​ഴ ചു​മ​ത്തി​യ​ത് ആ​ണ് ആ​ത്മ​ഹ​ത്യ​ക്ക് കാ​ര​ണം എ​ന്നാ​ണ് വ്യാ​പാ​രി​ക​ൾ ആ​രോ​പി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, ഈ ​പി​ഴ തു​ക മ​ണി​ക്കു​ട്ട​ൻ വ്യാ​ഴാ​ഴ്ച ഒ​ടു​ക്കി. ഇ​തി​നു ശേ​ഷം ശ​നി​യാ​ഴ്ച ക​ട തു​റ​ക്കു​വാ​ൻ തീ​രു​മാ​നി​ക്കു​ക​യും ജീ​വ​ന​ക്കാ​രെ അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഇ​തി​ന് അ​നു​സ​രി​ച്ച് ആ​ണ് ക​ട​യി​ലെ തൊ​ഴി​ലാ​ളി ഷം​നാ​ദ് പു​ല​ർ​ച്ചെ വീ​ട്ടി​ൽ എ​ത്തു​ന്ന​തും. അ​പ്പോ​ൽ വീ​ടി​ന് മു​ന്നി​ലെ വ​രാ​ന്ത​യി​ൽ ഹോ​ട്ട​ലി​ലേ​ക്ക് ആ​വ​ശ്യ​മു​ള്ള ഇ​രു​പ​ത് കി​ലോ​യോ​ളം സ​വാ​ള തൊ​ലി ക​ള​ഞ്ഞു വെ​ച്ചി​രു​ന്നു.

മ​ണി​ക്കു​ട്ട​ന് വ​ലി​യ സാ​മ്പ​ത്തി​ക ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​യ​ത് കോ​വി​ഡ് കാ​ല​ത്ത് ആ​യി​രു​ന്നു. ഇ​പ്പോ​ൾ മ​ണി​ക്കു​ട്ട​നും കു​ടും​ബ​ത്തി​നും രൂ​ക്ഷ​മാ​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി ഉ​ള്ള​താ​യി അ​റി​വി​ല്ലെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

കൂ​ടാ​തെ ആ​ത്മ​ഹ​ത്യ​യാ​ണു​ന്നു വ്യ​ക്ത​മാ​ക്കു​ന്ന കു​റി​പ്പോ മ​റ്റ് സൂ​ച​ന​ക​ളോ ഒ​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​മി​ല്ല.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും പോ​ലീ​സ് വ​സ്തു​നി​ഷ്ട​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.

പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ വി​ട്ടു ന​ൽ​കി​യ​ത്. തു​ട​ർ​ന്ന് വി​ലാ​പ​യാ​ത്ര​യാ​യി എ​ത്തി​ച്ച മൃ​ത​ദേ​ഹ​ങ്ങ​ൾ ചാ​ത്ത​മ്പ​റ​യി​ൽ പൊ​തു ദ​ർ​ശ​ന​ത്തി​നു വ​ച്ചു.​

ഒ.​എ​സ്. അം​ബി​ക എം​എ​ൽ​എ, മു​ൻ എം​എ​ൽ​എ ബി. ​സ​ത്യ​ൻ, വ​ർ​ക്ക​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്മി​ത സു​ന്ദ​രേ​ശ​ൻ, മ​ണ​മ്പൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​ന​ഹാ​സ്, ക​ര​വാ​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷി​ബു​ലാ​ൽ തു​ട​ങ്ങി​വ​ർ അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു.

 

Related posts

Leave a Comment