ന്യൂഡൽഹി: വയനാട്ടിലെ എംപി ഓഫീസ് ആക്രമണത്തെക്കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ പ്രതികരണത്തെ ഉദയ്പുർ കൊലപാതകത്തിലേത് എന്ന തരത്തിൽ വളച്ചൊടിച്ചു പ്രചരിപ്പിച്ച ചാനലിനെതിരേ കോൺഗ്രസിന്റെ പരാതിയിൽ ജയ്പുർ പോലീസ് കേസെടുത്തു.
ബിജെപി എംപിമാർ അടക്കമുള്ള നേതാക്കൾക്കെതിരേയും കേസെടുത്തിട്ടുണ്ട്.തന്റെ ഓഫീസ് ആക്രമിച്ചത് കുട്ടികളാണ് അവരോടു ക്ഷമിച്ചിരിക്കുന്നു എന്നായിരുന്നു രാഹുലിന്റെ പ്രതികരണം.
എന്നാൽ സി ന്യൂസ് വാർത്ത നൽകിയത് ഉദയ്പുർ കൊലപാതകം നടത്തിയത് കുട്ടികൾ ആണെന്നായിരുന്നു. വാർത്ത വന്നതിനു പിന്നാലെ സംഘപരിവാർ പ്രൊഫൈലുകൾ ഇത് സോഷ്യൽ മീഡിയയിൽ വലിയ തോതിൽ പ്രചരിപ്പിക്കുകയും ചെയ്തു.
മുൻ വാർത്താ വിതരണ മന്ത്രി രാജ്യവർധൻ സിംഗ് റാത്തോർ അടക്കമുള്ള ബിജെപി നേതാക്കൾ ഈ വീഡിയോ ഷെയർ ചെയ്തിരുന്നു. വീഡിയോ വൈറലായതിന് പിന്നാലെ ക്ഷമ ചോദിച്ച് ചാനൽ രംഗത്തുവന്നിരുന്നു.