ന​ടി​യെ ആ​ക്ര​മി​ച്ച കേ​സിൽ ദി​ലീ​പി​ന് തി​രി​ച്ച​ടി ;മെ​മ്മ​റി കാ​ർ​ഡ് വീ​ണ്ടും പ​രി​ശോ​ധി​ക്കാമെന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച് പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ള​ട​ങ്ങി​യ മെ​മ്മ​റി കാ​ർ​ഡ് വീ​ണ്ടും പ​രി​ശോ​ധി​ക്കാ​മെ​ന്ന് ഹൈ​ക്കോ​ട​തി.

കാ​ർ​ഡ് അ​ന​ധി​കൃ​ത​മാ​യി തു​റ​ന്നു​വെ​ന്ന​തി​നു തെ​ളി​വാ​യി ഹാ​ഷ് വാ​ല്യു മാ​റി​യോ​യെ​ന്ന് അ​ന്വേ​ഷി​ക്കാ​മെ​ന്നു ഹൈ​ക്കോ​ട​തി അ​റി​യി​ച്ചു.

പ്രോ​സി​ക്യൂ​ഷ​ൻ ഹ​ർ​ജി​യി​ലാ​ണ് ജ​സ്റ്റി​സ് ബെ​ച്ചു കു​ര്യ​ൻ തോ​മ​സി​ന്‍റെ വി​ധി. ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന വേ​ണ്ടെ​ന്ന കീ​ഴ്ക്കോ​ട​തി ഉ​ത്ത​ര​വാ​ണ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി​യ​ത്.

ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ വി​ചാ​ര​ണ​ക്കോ​ട​തി മെമ്മറി കാർഡ് ഫോ​റ​ൻ​സി​ക് ലാ​ബി​ൽ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​യ്ക്ക​ണം. ഏ​ഴ് ദി​വ​സ​ത്തി​നു​ള്ളി​ൽ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി റി​പ്പോ​ർ​ട്ട് ന​ൽ​ക​ണം.

മു​ദ്ര​വ​ച്ച ക​വ​റി​ലാ​ണ് റി​പ്പോ​ർ​ട്ട് അ​ന്വേ​ഷ ഉ​ദ്യോ​ഗ​സ്ഥ​ന് ന​ൽ​കേ​ണ്ട​ത്. ഈ ​റി​പ്പോ​ർ​ട്ട് കോ​ട​തി​യ്ക്ക് സ​മ​ർ​പ്പി​ക്കാ​നും നി​ർ​ദേ​ശി​ച്ചു.

കേ​സി​ൽ ക​ക്ഷി ചേ​ർ​ന്ന എ​ട്ടാം പ്ര​തി​യാ​യ ന​ട​ൻ ദി​ലീ​പ് പ്രോ​സി​ക്യൂ​ഷ​ന്‍റെ ഈ ​ആ​വ​ശ്യം അ​നു​വ​ദി​ക്ക​രു​തെ​ന്ന് നേ​ര​ത്തെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

വി​ചാ​ര​ണ വൈ​കി​പ്പി​ക്കാ​നാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍റെ നീ​ക്ക​മെ​ന്നാ​യി​രു​ന്നു ദി​ലീ​പി​ന്‍റെ വാ​ദം. ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​നാ​ഫ​ലം നി​ല​വി​ൽ അ​ന്വേ​ഷ​ണോ​ദ്യോ​ഗ​സ്ഥ​രു​ടെ​യും കോ​ട​തി​യു​ടെ​യും കൈ​വ​ശ​മു​ണ്ടാ​യി​രി​ക്കെ വീ​ണ്ടും പ​രി​ശോ​ധ​ന വേ​ണ​മെ​ന്ന ആ​വ​ശ്യം അം​ഗീ​ക​രി​ക്ക​രു​തെ​ന്നാ​യി​രു​ന്നു ദി​ലീ​പി​ന്‍റെ നി​ല​പാ​ട്.

അ​തേ​സ​മ​യം മൂ​ന്ന് ദി​വ​സം മ​തി മെ​മ്മ​റി കാ​ർ​ഡ് പ​രി​ശോ​ധി​ക്കാ​നെ​ന്നാ​ണ് പ്രോ​സി​കൂ​ഷ​ൻ അ​റി​യി​ച്ചി​രു​ന്നു.

Related posts

Leave a Comment