എ​ങ്കി​ലും മ​ത്തീ…! കേ​ര​ള​ത്തി​ല്‍ മ​ത്തി​യു​ടെ ല​ഭ്യ​ത​യി​ല്‍ വ​ന്‍ ഇ​ടി​വ്; കഴിഞ്ഞ വർഷം കുറഞ്ഞത് 75 ശ​ത​മാ​നം; 1994നു ​ശേ​ഷ​മു​ള്ള ഏ​റ്റ​വും വ​ലി​യ ഇടിവ്

കൊ​ച്ചി: മ​ല​യാ​ളി​യു​ടെ ഇ​ഷ്ട​പ്പെ​ട്ട മീ​ൻ ഇ​ന​മാ​യ മ​ത്തി​യു​ടെ ല​ഭ്യ​ത​യി​ൽ ഗ​ണ്യ​മാ​യ കു​റ​വെ​ന്നു പ​ഠ​നം. ക​ഴി​ഞ്ഞ വ​ര്‍​ഷം 3297 ട​ണ്‍ മ​ത്തി​യാ​ണ് സം​സ്ഥാ​ന​ത്ത് ല​ഭി​ച്ച​ത്.

മു​ന്‍​വ​ര്‍​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 75 ശ​ത​മാ​നം കു​റ​വു​ണ്ടാ​യെ​ന്നു കേ​ന്ദ്ര സ​മു​ദ്ര​മ​ത്സ്യ ഗ​വേ​ഷ​ണ സ്ഥാ​പ​ന​ത്തി​ന്‍റെ (സി​എം​എ​ഫ്ആ​ര്‍​ഐ) പ​ഠ​നം പ​റ​യു​ന്നു.

മ​ത്തി​യു​ടെ ല​ഭ്യ​ത​യി​ല്‍ 1994നു ​ശേ​ഷ​മു​ള്ള ഏ​റ്റ​വും വ​ലി​യ കു​റ​വാ​ണി​ത്. വാ​ര്‍​ഷി​ക ശ​രാ​ശ​രി​യേ​ക്കാ​ള്‍ 98 ശ​ത​മാ​ന​മാ​ണ് കു​റ​ഞ്ഞ​ത്. സി​എം​എ​ഫ്ആ​ര്‍​ഐ​യി​ല്‍ ന​ട​ന്ന ശി​ല്പ​ശാ​ല​യി​ലാ​ണ് ക​ണ​ക്കു​ക​ള്‍ അ​വ​ത​രി​പ്പി​ച്ച​ത്.

കേ​ര​ള​ത്തി​ലെ ആ​കെ സ​മു​ദ്ര​മ​ത്സ്യ​ല​ഭ്യ​ത 2021ല്‍ 5.55 ​ല​ക്ഷം ട​ണാ​ണ്. കോ​വി​ഡ് കാ​ര​ണം മീ​ന്‍​പി​ടു​ത്തം വ​ള​രെ കു​റ​ഞ്ഞ 2020 നേ​ക്കാ​ള്‍ 54 ശ​ത​മാ​നം വ​ര്‍​ധ​ന​വാ​ണ് ആ​കെ മ​ത്സ്യ​ല​ഭ്യ​ത​യി​ലു​ള്ള​ത്.

2020ല്‍ ​ഇ​തു 3.6 ല​ക്ഷം ട​ണാ​യി​രു​ന്നു. ക​ഴി​ഞ്ഞ​വ​ര്‍​ഷം കേ​ര​ള​ത്തി​ല്‍ ഏ​റ്റ​വും പി​ടി​ക്ക​പ്പെ​ട്ട മ​ത്സ്യം മ​റ്റി​നം ചാ​ള​ക​ള്‍ എ​ന്ന് വി​ളി​ക്ക​പ്പെ​ടു​ന്ന ലെ​സ​ര്‍ സാ​ര്‍​ഡി​നാ​ണ് (65,326 ട​ണ്‍ ).

അ​യ​ല​യും തി​രി​യാ​നു​മാ​ണ് ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ല്‍. ചാ​ള, മ​ണ​ങ്ങ്, മു​ള്ള​ന്‍, ആ​വോ​ലി എ​ന്നി​വ കു​റ​ഞ്ഞ​പ്പോ​ള്‍ ചെ​മ്മീ​ന്‍, കൂ​ന്ത​ല്‍, കി​ളി​മീ​ന്‍ എ​ന്നി​വ​യു​ടെ ല​ഭ്യ​ത​യി​ല്‍ ഗ​ണ്യ​മാ​യ വ​ര്‍​ധ​ന​വു​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് പ്രി​ന്‍​സി​പ്പ​ല്‍ സ​യ​ന്‍റി​സ്റ്റ് ഡോ. ​ടി.​എം ന​ജ്മു​ദ്ദീ​ന്‍ പ​റ​ഞ്ഞു.

മ​ത്തി​യു​ടെ ല​ഭ്യ​ത​യി​ലു​ണ്ടാ​യ ഗ​ണ്യ​മാ​യ കു​റ​വ് കാ​ര​ണം മ​ത്സ്യ​മേ​ഖ​ല​യി​ലാ​കെ​യും ചെ​റു​കി​ട മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പ്ര​ത്യേ​കി​ച്ചും ക​ന​ത്ത ന​ഷ്ട​മു​ണ്ടാ​യി 2014ല്‍ ​ലാ​ന്‍​ഡിം​ഗ് സെ​ന്‍റ​റു​ക​ളി​ല്‍ ല​ഭി​ച്ചി​രു​ന്ന മ​ത്തി​യു​ടെ വാ​ര്‍​ഷി​ക മൂ​ല്യം 608 കോ​ടി രൂ​പ​യാ​യി​രു​ന്ന​ത് 2021ല്‍ 30 ​കോ​ടി രൂ​പ​യാ​യി കൂ​പ്പു​കു​ത്തി.

മ​റ്റ് മീ​നു​ക​ളു​ടെ ല​ഭ്യ​ത കൂ​ടി​യെ​ങ്കി​ലും മ​ത്തി​യു​ടെ കു​റ​വ് കാ​ര​ണം ഇ​വ​ര്‍​ക്ക് ഇ​ക്കാ​ല​യ​ള​വി​ല്‍ 26 ശ​ത​മാ​നം വ​രെ ന​ഷ്ട​മു​ണ്ടാ​യി. സി​എം​എ​ഫ്ആ​ര്‍​ഐ​യി​ല്‍ ന​ട​ന്ന ശി​ല്പ​ശാ​ല​യി​ലാ​ണ് പ​ഠ​ന റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ച​ത്.

Related posts

Leave a Comment