നഗ്നതകാട്ടിയ ആളെ പരിചയമുണ്ടെന്നും കാറിന്റെ നമ്പരും തേടിയപ്പോൾ പോലീസ് എത്തിയത് നടന്റെ വീട്ടിൽ
തൃശൂർ: നടൻ ശ്രീജിത്ത് രവി അറസ്റ്റിൽ. കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയെന്ന പരാതിയിലാണ് അറസ്റ്റ്.
സംഭവത്തിൽ തൃശൂർ വെസ്റ്റ് പോലീസാണ് പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയത്. ശ്രീജിത്ത് രവിയെ ഇന്നു രാവിലെ കോടതിയിൽ ഹാജരാക്കും.
രണ്ട് ദിവസം മുൻപാണ് കേസ് രജിസ്റ്റർ ചെയ്തത്. തൃശൂരിലെ ഒരു പാർക്കിനു സമീപം വച്ചാണ് പരാതിക്കിടയായ സംഭവമുണ്ടായത്.
കുട്ടികള്‍ നൽകിയ പരാതിയിലാണ് അറസ്റ്റ്. ഇയാളുടെ വാഹനത്തിന്റെ വിവരങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നടൻ പിടിയിലായത്.
വ്യാഴാഴ്ച രാവിലെ പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാൾ കുറ്റം സമ്മതിച്ചെന്നാണ് വിവരം. തന്റേത് ഒരു രോഗമാണെന്നും മരുന്ന് കഴിക്കാത്തത് കൊണ്ടുണ്ടായ പ്രശ്നമാണെന്നുമാണ് ശ്രീജിത്ത് രവി പോലീസിനോട് പറഞ്ഞിരിക്കുന്നത്.
കുട്ടികളും പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്.സമാനമായ കേസിൽ മുൻപ് പാലക്കാട്ട് നിന്നും ശ്രീജിത്ത് രവി അറസ്റ്റിലായിട്ടുണ്ട്.