ന്യൂഡൽഹി: ചൈനീസ് മൊബൈൽ നിർമാതാക്കളായ വിവോയുടെയും അനുബന്ധ കന്പനികളുടെയും 465 കോടി 73 ലക്ഷം രൂപയും 2 കിലോ സ്വര്‍ണവും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു.
ഇന്ത്യയിലെ നികുതി ഒഴിവാക്കാന്‍ വിവോ ഇന്ത്യ 62,476 കോടി രൂപ (വിറ്റുവരവിന്റെ 50% ) ചൈനയിലേക്ക് കടത്തിയതായും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യാഴാഴ്ച അറിയിച്ചു.
നടപടി കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍
ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ വിവോയ്ക്കും അനുബന്ധ സ്ഥാപനങ്ങള്‍ക്കുമെതിരേ കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചൊവ്വാഴ്ച റെയ്ഡ് നടത്തിയിരുന്നു.
കന്പനി ഡയറക്ടർമാർ ഇന്ത്യ വിട്ടു
ചൈനീസ് സ്ഥാപനത്തിനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ശക്തമാക്കിയതിനെത്തുടർന്ന് വിവോ ഇന്ത്യ ഡയറക്ടര്‍മാരായ ഷെങ്ഷെന്‍ ഔ, ഷാങ് ജി എന്നിവര്‍ ഇന്ത്യ വിട്ടു.
കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയതിനു പിന്നാലെയാണ് ഇരുവരും ഇന്ത്യ വിട്ടതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
റെയ്ഡ് 44 സ്ഥലങ്ങളിൽ
ഡല്‍ഹി, ഉത്തര്‍പ്രദേശ്, മേഘാലയ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലലായി 44 സ്ഥലങ്ങ ളിലാണ് കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിന്റെ (പിഎംഎല്‍എ) വകുപ്പുകള്‍ പ്രകാരമാണ് റെയ്ഡ് നടത്തിയത്.
ഇന്ത്യയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ കള്ളപ്പണം വെളുപ്പിക്കല്‍, നികുതി വെട്ടിപ്പ് തുടങ്ങിയ ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന ചൈനീസ് സ്ഥാപനങ്ങള്‍ക്കും അവരുമായി ബന്ധപ്പെട്ട ഇന്ത്യന്‍ പ്രവര്‍ത്തകര്‍ക്കുമെതിരായ പരിശോധനകള്‍ കര്‍ശനമാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടികളുടെ ഭാഗമായാണ് എൻഫോഴ്സ്മെന്റ് നടപടി.
നേരത്തേ, ജമ്മു കാഷ്മീരിലുള്ള വിവോ കന്പനിയുടെ വിതരണക്കാരന്റെ ഓഫീസുമായി ബന്ധമുള്ള ചൈനീസ് ബിസിനസ് പങ്കാളികൾ വ്യാജ തിരിച്ചറിയിൽ രേഖകൾ ചമച്ചുവെന്ന് ആരോപിച്ച് ഡൽഹി പോലീസിന്റെ സാന്പത്തിക കുറ്റാന്വേഷണ വിഭാഗം കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ഇതിനെത്തുടർന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചത്.
അതിർത്തി തർക്കത്തിന്റെ പശ്ചാത്തലത്തിൽ ശക്തമാക്കി
കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണ രേഖയില്‍ (എല്‍ഒഎസി) രണ്ട് വര്‍ഷത്തിലേറെയായി തുടരുന്ന ഇരു രാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യത്തിന്റെ പശ്ചാത്തലത്തിലാണ് ചൈനയുടെ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കോ സ്ഥാപനങ്ങള്‍ ക്കോ എതിരെ കേന്ദ്രസർക്കാർ നടപടി ശക്തമാക്കിയത്.
ബിസിനസിനെ തടസപ്പെടുത്തുന്നു: ചൈന
ചൈനീസ് സംരംഭങ്ങളെ കുറിച്ച് ഇന്ത്യന്‍ അധികാരികള്‍ ഇടയ്ക്കിടെ നടത്തുന്ന അന്വേഷണങ്ങള്‍ അവരുടെ സാധാരണ ബിസിനസ് പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുകയും അവരുടെ നല്ല മനസിന് കോട്ടം വരുത്തുകയും മാത്രമല്ല, ഇന്ത്യയിലെ ബിസിനസ് അന്തരീക്ഷത്തെ തടസപ്പെടുത്തുകയും മറ്റ് സ്ഥാപനങ്ങളുടെ ആത്മവിശ്വാസത്തെ ബാധിക്കുകയും ചെയ്യുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാന്‍ ന്യൂഡല്‍ഹിയില്‍ പറഞ്ഞു.