സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിക്കെതിരെ ബിഹാര്‍ സ്വദേശിനി നല്കിയ പീഡനക്കേസ് കോടതിയ്ക്ക് പുറത്ത് ഒത്തുതീര്‍പ്പിലെത്തിയിരുന്നു.
എന്നാല്‍ ഈ ഒത്തുതീര്‍പ്പു ശ്രമത്തിന് തടയിട്ട് ബോംബൈ ഹൈക്കോടതി. കേസ് ഒത്തുതീര്‍പ്പിലെത്തിയെന്നു വ്യക്തമാക്കി ഇരുവരും നല്കിയ അപേക്ഷ ഇപ്പോള്‍ പരിഗണിക്കാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
തങ്ങളുടെ കുട്ടിയുടെ ഭാവി ഓര്‍ത്താണ് കേസ് ഒത്തുതീര്‍ക്കാന്‍ തയാറായതെന്നു ബിനോയ് കോടിയേരിയും യുവതിയും ഒപ്പിട്ട് സമര്‍പ്പിച്ച രേഖയില്‍ പറയുന്നു.
ഈ വസ്തുതകള്‍ പരിഗണിച്ച് ഹൈക്കോടതിയിലെ നിലവിലുളള കേസ് റദ്ദാക്കണമെന്നായിരുന്നു ഇരുവരുടെയും ആവശ്യം.
ബലാത്സംഗം ഉള്‍പ്പെടെയുളള ക്രിമിനല്‍ കുറ്റങ്ങള്‍ കുറ്റപത്രത്തിലുണ്ട്. കോടതിയില്‍ സമര്‍പ്പിച്ച രേഖയില്‍ കുട്ടി തങ്ങളുടേതാണെന്ന് ബിനോയ് അംഗീകരിച്ചിരുന്നു.
ഇരുവരും വിവാഹിതരായതാണോ എന്നു കോടതി ചോദിച്ചപ്പോള്‍ വിവാഹം ചെയ്തിട്ടില്ലായെന്ന് ബിനോയിയുടെ അഭിഭാഷകനും വിവാഹം ചെയ്തിട്ടുണ്ടെന്ന് യുവതിയുടെ അഭിഭാഷകനും വ്യക്തമാക്കി.
അതോടെ ഇരുവരും വിവാഹിതരാണോ എന്ന കാര്യത്തിലുളള തര്‍ക്കം പരിഹരിച്ചശേഷം കേസ് ഒത്തുതീര്പ്പാക്കണമോ എന്ന കാര്യം പരിഗണിക്കാമെന്നും ഇപ്പോള്‍ കേസ് റദ്ദാക്കാനാവില്ലെന്നും ഹൈക്കോടതി ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
യുവതി മൂന്നു വര്‍ഷം മുന്‍പ് നല്കിയ പീഡനപരാതി കളളക്കേസായിരുന്നുവെന്നാണ് ബിനോയി ഇതുവരെ കോടതിയില്‍ വാദിച്ചിരുന്നത്.
ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഡിഎന്‍എ പരിശോധനാ റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇതിനിടെയാണ് കേസ് റദ്ദാക്കാനുളള ആവശ്യവുമായി ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്.
2019 ജൂണിലാണ് ബിനോയിക്കെതിരെ ആരോപണവുമായി മുംബൈ പോലീസില്‍ പരാതി നല്‍കിയത്.
വിവാഹ വാഗ്ദാനം നല്കി വര്‍ഷങ്ങളോളം പീഡിപ്പിച്ചെന്നും ആ ബന്ധത്തില്‍ ഒരു മകനുണ്ടെന്നുമായിരുന്നു ആരോപണം.
പിന്നീട് ബിനോയിയും ബിഹാര്‍ സ്വദേശിയും ചേര്‍ന്ന് കുഞ്ഞിന്റെ ജന്മദിനം ആഘോഷിക്കുന്നതടക്കമുള്ള ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു.