കോഴഞ്ചേരി: വിവാഹവാഗ്ദാനം നല്കി സഹപാഠിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരേ നടപടി.
പത്തനംതിട്ട കുമ്പഴ നാല്ക്കാലിക്കല്പടി സോമവിലാസത്തില്‍ അഭിജിതിനെ (26) യാണ് പോലീസ് ഇന്നലെ ആറന്മുള പോലീസ് അറസ്റ്റ് ചെയ്തത്.
യൂത്ത് കോണ്‍ഗ്രസ് ആറന്മുള നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് കൂടിയായ അഭിജിതിനെ സസ്പെന്‍ഡ് ചെയ്തു.
നിയമവിദ്യാര്ഥികളായിരുന്ന ഇരുവരും ഒരേ സ്ഥാപനത്തില്‍ പഠിച്ചുവരവേയാണ് സംഭവം.
കഴിഞ്ഞദിവസം പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ടാണ് പരാതികളുണ്ടാകുന്നത്.
ഫീസ് അടയ്ക്കുന്നതിനുള്ള പണം യുവാവ് കൈക്കലാക്കുകയും തിരികെ നല്‍കാതിരിക്കുകയും പെണ്‍കുട്ടിയുമായി അകലുകയും ചെയ്തതാണ് ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നും പറയുന്നു.
പെണ്‍കുട്ടി കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
പെണ്‍കുട്ടി ചൂഷണത്തിന് വിധേയയായതായി കണ്ടെത്തിയതോടെ യുവാവിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
പത്തനംതിട്ട കോടതിയില്‍ ഹാജരാക്കിയ അഭിജിത്തിനെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ആറന്മുള എസ്എച്ച്ഒ സി കെ. മനോജ്, സബ് ഇന്‍സ്പെക്ടര്‍മാരായ രാഖേഷ്കുമാര്, അനിരുദ്ധന്, ഹരീന്ദ്രന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം.