കോട്ടയം: കോട്ടയത്ത് ജയിൽചാടിയ കൊലക്കേസ് പ്രതി പിടിയിൽ. പ്രതി ബിനുമോനാണ് പിടിയിലായത്.
വീടിനു സമീപത്തുനിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്.
കോട്ടയം സബ് ജയിലിൽനിന്ന് ശനിയാഴ്ച പുലർച്ചെയാണ് ബിനുമോൻ ജയിൽ ചാടിയത്. ജയിലിലെ അടുക്കളയിൽനിന്ന് പലക വച്ച് പുറത്തുകടക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ജയിലിൽ തന്നെ സന്ദർശിക്കാനെത്തിയ ഭാര്യയോട് ബിനു മോൻ എത്രയും വേഗം പുറത്ത് കടക്കണമെന്ന് പ റഞ്ഞിരുന്നു.
ഷാൻ എന്ന യുവാവിനെ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് ശേഷം കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷന് മുന്നിൽ ഉപേക്ഷിച്ച കേസിലെ നാലാം പ്രതിയാണ് ബിനുമോൻ.
ഇയാളുടെ ഓട്ടോറിക്ഷയിലാണ് ഷാനെ തട്ടിക്കൊണ്ടുപോയത്.