ഇ​​ട​​നി​​ല​​ക്കാ​​രു​​ണ്ടേ..!! ഗു​​ണ്ടാ​​നേ​​താ​​വി​​ന്‍റെ കൂ​​ട്ടു​​കാ​​രാ​​യി കൂ​​ടു​​ത​​ൽ പോ​​ലീ​​സു​​കാ​​ർ; ഗു​ണ്ടാ-പോ​ലീ​സ് ബ​ന്ധം മ​റ​നീ​ക്കു​മ്പോള്‍…

കോ​​ട്ട​​യം: കു​​പ്ര​​സി​​ദ്ധ ഗു​​ണ്ടാ​​ത്ത​​ല​​വ​​നും ഹ​​ണി​​ട്രാ​​പ്പ് കേ​​സി​​ലെ പ്ര​​തി​​യു​​മാ​​യ അ​​രു​​ണ്‍ ഗോ​​പ​​നു​​മാ​​യി കോ​​ട്ട​​യ​​ത്തെ നാ​​ല് പോ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ ബ​​ന്ധ​​മാ​​ണ് ക​​ണ്ടെ​​ത്തി​​യ​​തെ​​ങ്കി​​ലും കൂ​​ടു​​ത​​ൽ പോ​​ലീ​​സു​​കാ​​ർ ഈ ​​വ​​ല​​യ​​ത്തി​​ൽ ഉ​​ണ്ടെ​​ന്നാ​​ണ് പു​​റ​​ത്തു​​വ​​രു​​ന്ന സൂ​​ച​​ന.

ഡി​​വൈ​​എ​​സ്പി, സി​​ഐ അ​​ട​​ക്ക​​മു​​ള്ള നാ​​ലു പേ​​ർ​​ക്കെ​​തി​​രേ​​യാ​​ണ് പോ​​ലീ​​സ് ത​​ന്നെ റി​​പ്പോ​​ർ​​ട്ട് ന​​ൽ​​കി​​യ​​ത്.

എ​​ന്നാ​​ൽ, ഗു​​ണ്ടാ ​​മാ​​ഫി​​യ​​യു​​മാ​​യി കൂ​​ടു​​ത​​ൽ പോ​​ലീ​​സു​​കാ​​ർ​​ക്കു ബ​​ന്ധ​​മു​​ണ്ടെ​​ന്നാ​​ണ് പോ​​ലീ​​സ് വൃ​​ത്ത​​ങ്ങ​​ളി​​ൽ​​നി​​ന്നു ത​​ന്നെ ല​​ഭി​​ക്കു​​ന്ന വി​​വ​​രം.

അ​​രു​​ണ്‍​ഗോ​​പ​​ൻ പി​​ടി​​യി​​ലാ​​യ​​തോ​​ടെ ച​​ങ്ങ​​നാ​​ശേ​​രി​​യി​​ൽ​​നി​​ന്നു ഡി​​വൈ​​എ​​സ്പി പാ​​ഞ്ഞു കോ​​ട്ട​​യ​​ത്തു വ​​ന്ന​​തു ത​​ന്നെ ത​​ന്‍റെ പേ​​ര് അ​​യാ​​ൾ പ​​റ​​യു​​മോ​​യെ​​ന്ന ആ​​ശ​​ങ്ക​​യോ​​ടെ​​യാ​​ണ്.

നാ​​ലു പോ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ വി​​വ​​ര​​ങ്ങ​​ൾ പു​​റ​​ത്തു​​വ​​ന്ന​​തോ​​ടെ ബ​​ന്ധ​​മു​​ണ്ടാ​​യി​​രു​​ന്ന കൂ​​ടു​​ത​​ൽ പോ​​ലീ​​സു​​കാ​​ർ ആ​​ശ​​ങ്ക​​യി​​ലാ​​ണ്.

സ്പെ​​ഷ​​ൽ ബ്രാ​​ഞ്ചി​​ലെ സ​​ത്യ​​സ​​ന്ധ​​രാ​​യ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ എ​​സ്പി ത​​ല​​ത്തി​​ലേ​​ക്കു റി​​പ്പോ​​ർ​​ട്ട് ന​​ൽ​​കി​​യ​​തു​​കൊ​​ണ്ടാ​​ണ് നാ​​ലു പേ​​രെ​​യെ​​ങ്കി​​ലും പി​​ടി​​ക്കാ​​ൻ ക​​ഴി​​ഞ്ഞ​​ത്.

കു​​റ്റ​​ക്കാ​​ർ​​ക്കെ​​തി​​രേ ക​​ർ​​ശ​​ന നി​​ല​​പാ​​ട് സ്വീ​​ക​​രി​​ച്ച കോ​​ട്ട​​യം പോ​​ലീ​​സ് ചീ​​ഫ് ഡി.​​ശി​​ല്പ സ്ഥ​​ലം മാ​​റു​​ന്ന​​തോ​​ടെ അ​​ന്വേ​​ഷ​​ണം എ​​ങ്ങ​​നെ​​യാ​​കു​​മെ​​ന്ന​​തി​​ൽ വ്യ​​ക്ത​​ത​​യി​​ല്ല.

മ​​ണ​​ൽ​​മാ​​ഫി​​യ ബ​​ന്ധം

ന​​ഗ​​ര​​ത്തി​​ലെ പ​​ടി​​ഞ്ഞാ​​റ​​ൻ മേ​​ഖ​​ല​​യി​​ലെ സ്റ്റേ​​ഷ​​ൻ ഭ​​രി​​ക്കു​​ന്പോ​​ൾ മ​​ണ​​ൽ​​മാ​​ഫി​​യ​​യു​​ടെ സു​​ഹൃ​​ത്താ​​യി​​രു​​ന്നു ഈ ​​ഉ​​ദ്യോ​​ഗ​​സ്ഥ​​ൻ.

മ​​ണ​​ൽ മാ​​ഫി​​യ​​യു​​ടെ വ​​ള്ളം പി​​ടി​​ക്കും, വി​​ര​​ട്ടും പി​​ന്നീ​​ട് ന​​ട​​ക്കു​​ന്ന​​തെ​​ല്ലാം നാ​​ട​​ക​​മാ​​ണ്. യു​​ഡി​​എ​​ഫി​​ന്‍റെ ഭ​​ര​​ണ​​കാ​​ല​​ത്തു ഒ​​ന്നു സ്ഥ​​ലം​​മാ​​റ്റി നോ​​ക്കി.

സ്ഥ​​ലം മാ​​റ്റാ​​ൻ മു​​ന്നി​​ൽ​​നി​​ന്ന രാ​​ഷ്‌​​ട്രീ​​യ നേ​​താ​​വി​​നെ ത​​ന്നെ സ്വാ​​ധീ​​നി​​ച്ചു 15 ദി​​വ​​സ​​ത്തി​​നു​​ള്ളി​​ൽ സ്റ്റേ​​ഷ​​നി​​ലെ​​ത്തി​​യ ച​​രി​​ത്ര​​മാ​​ണ് ഈ ​​ഉ​​ദ്യോ​​ഗ​​സ്ഥ​​നു​​ള്ള​​ത്.

പ​​ടി​​ഞ്ഞാ​​റേ മേ​​ഖ​​ല​​ക​​ളി​​ൽ കാ​​യ​​ൽ​​നി​​ര​​ത്തി​​യ മ​​ണ​​ൽ മാ​​ഫി​​യ​​യ്ക്കെ​​ല്ലാം പി​​ന്തു​​ണ​​യും ഏ​​മാ​​ന്‍റെ വ​​ക​​യാ​​യി​​രു​​ന്നു.

ക​​മ്മീ​​ഷ​​ൻ കൈ​​നി​​റ​​യെ

സാ​​ന്പ​​ത്തി​​ക കു​​റ്റ​​കൃ​​ത്യ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഒ​​രു പ​​രാ​​തി വ​​ന്നാ​​ൽ ഇ​​വ​​ർ​​ക്കു ചാ​​ക​​ര​​യാ​​ണ്. പ​​രാ​​തി ല​​ഭി​​ച്ചു മ​​ണി​​ക്കൂ​​റു​​ക​​ൾ​​ക്കു​​ള്ളി​​ൽ സ്റ്റേ​​ഷ​​നി​​ലേ​​ക്കു കു​​റ്റാ​​രോ​​പി​​ത​​നെ വി​​ളി​​ച്ചു​​വ​​രു​​ത്തും.

ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തി പ​​ണം വാ​​ങ്ങി ന​​ൽ​​കും. പ്ര​​തി​​യു​​ടെ കൈ​​യി​​ൽ​​നി​​ന്ന് എ​​ടി​​എം കാ​​ർ​​ഡു​​പ​​യോ​​ഗി​​ച്ചു പ​​ണം എ​​ടു​​ത്തു പ​​രാ​​തി​​ക്കാ​​ര​​നു കൊ​​ടു​​ക്കും. ക​​മ്മീ​​ഷ​​നാ​​യി ഒ​​രു വി​​ഹി​​തം ഏ​​മാ​​നും കി​​ട്ടും.

കാ​​പ്പ നി​​യ​​മം

കാ​​പ്പ നി​​യ​​മം ചു​​മ​​ത്തി ഗു​​ണ്ട​​ക​​ളെ നാ​​ടു ക​​ട​​ത്താ​​നു​​ള്ള ന​​ട​​പ​​ടി അ​​ട്ടി​​മ​​റി​​ക്കു​​ന്ന​​തി​​നു പി​​ന്നി​​ൽ ഇ​​ത്ത​​രം ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ക്കു പ​​ങ്കു​​ണ്ടെ​​ന്നാ​​ണ് ആ​​രോ​​പ​​ണം.

രാ​​ഷ്‌​​ട്രീ​​യ സ്വാ​​ധീ​​ന​​മു​​ള്ള​​വ​​രെ ഗു​​ണ്ടാ ലി​​സ്റ്റി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്താ​​തെ ഏ​​മാ​​ൻ​​മാ​​ർ കൈ​​യ​​യ​​ച്ചു സ​​ഹാ​​യി​​ക്കും.

ചി​​ല​​പ്പോ​​ൾ തെ​​റ്റാ​​യ വി​​വ​​ര​​ങ്ങ​​ളാ​​യി​​രി​​ക്കും ക​​ള​​ക്ട​​ർ​​മാ​​ർ​​ക്കു​​ള്ള റി​​പ്പോ​​ർ​​ട്ടി​​ൽ സ​​മ​​ർ​​പ്പി​​ക്കു​​ക. ഇ​​തി​​നെ​​തി​​രേ ഗു​​ണ്ട​​ക​​ൾ കാ​​പ്പാ ബോ​​ർ​​ഡി​​ൽ അ​​പ്പീ​​ൽ പോ​​കു​​ന്ന​​തോ​​ടെ ദി​​വ​​സ​​ങ്ങ​​ൾ​​ക്കു​​ള്ളി​​ൽ പു​​റ​​ത്തി​​റ​​ങ്ങും.

ഗു​​ണ്ട​​ക​​ളെ പി​​ടി​​കൂ​​ടാ​​ൻ ഡി​​ജി​​പി പ്ര​​ഖ്യാ​​പി​​ച്ച ഓ​​പ്പ​​റേ​​ഷ​​ൻ കാ​​വ​​ൽ പ​​ദ്ധ​​തി പ​​രാ​​ജ​​യ​​പ്പെ​​ട്ട​​തി​​നു പി​​ന്നി​​ലും പോ​​ലീ​​സ്- ഗു​​ണ്ടാ മാ​​ഫി​​യ ബ​​ന്ധ​​മാ​​ണെ​​ന്ന് ആ​​രോ​​പ​​ണ​​മു​​ണ്ട്.

ഇ​​ട​​നി​​ല​​ക്കാ​​രു​​ണ്ടേ!

ഇ​​ട​​നി​​ല​​ക്കാ​​രെ വ​​ച്ചാ​​ണ് കോ​​ട്ട​​യ​​ത്തെ പ​​ല കൈ​​ക്കൂ​​ലി​​ക്കാ​​രാ​​യ ഉ​​ദ്യോ​​ഗ​​സ്ഥ​​ൻ​​മാ​​രും പി​​രി​​വ് ന​​ട​​ത്തു​​ന്ന​​തെ​​ന്നാ​​ണ് അ​​റി​​യു​​ന്ന​​ത്.

ക്രി​​മി​​ന​​ൽ പ​​ശ്ചാ​​ത്ത​​ല​​മു​​ള്ള​​വ​​രാ​​ണ് ചി​​ല ഉ​​ന്ന​​ത​​ർ​​ക്കു വേ​​ണ്ടി പി​​രി​​ച്ചു​​കൊ​​ണ്ടി​​രു​​ന്ന​​ത്. ഇ​​പ്പോ​​ൾ ആ​​രോ​​പ​​ണ വി​​ധേ​​യ​​നാ​​യ ഒ​​രു ഉ​​ദ്യോ​​ഗ​​സ്ഥ​​ൻ കോ​​ട്ട​​യ​​ത്തു ജോ​​ലി ചെ​​യ്ത​​പ്പോ​​ൾ ന​​ഗ​​ര​​ത്തി​​ലെ ഒ​​രു ക​​ട​​യി​​ലാ​​യി​​രു​​ന്നു ഇ​​യാ​​ൾ​​ക്കു​​ള്ള കൈ​​ക്കൂ​​ലി കൊ​​ടു​​ക്കേ​​ണ്ടി​​യി​​രു​​ന്ന​​ത്.

പ​​ടി​​ഞ്ഞാ​​റ​​ൻ മേ​​ഖ​​ല​​യി​​ലെ സ്റ്റേ​​ഷ​​നി​​ൽ ജോ​​ലി ചെ​​യ്തി​​രു​​ന്ന​​പ്പോ​​ൾ ഒ​​രു യു​​വ നേ​​താ​​വാ​​യി​​രു​​ന്നു പി​​രി​​വു​​കാ​​ര​​ൻ.

അ​​ടു​​ത്ത കാ​​ല​​ത്ത് വ​​ഞ്ച​​ന​​ക്കേ​​സി​​ൽ പ്ര​​തി​​യാ​​യ യു​​വാ​​വി​​നോ​​ടു പ​​രാ​​തി​​ക്കാ​​ര​​നു പ​​ണം തി​​രി​​ച്ചു​​ന​​ൽ​​കാ​​ൻ സാ​​വ​​കാ​​ശം വാ​​ങ്ങി ന​​ൽ​​കാ​​മെ​​ന്നു അ​​റി​​യി​​ച്ചു 75,000 രൂ​​പ​​യാ​​ണ് ഒ​​രു ഉ​​ദ്യോ​​ഗ​​സ്ഥ​​ൻ വാ​​ങ്ങി​​യ​​ത്.

എ​​ന്നാ​​ൽ, പ​​ണം വാ​​ങ്ങി​​യി​​ട്ടും ഇ​​യാ​​ൾ യു​​വാ​​വി​​നെ അ​​റ​​സ്റ്റ് ചെ​​യ്തു. വാ​​ദി​​യു​​ടെ കൈ​​യി​​ൽ​​നി​​ന്നും പ​​ണം വാ​​ങ്ങി​​യ​​താ​​യും ആ​​ക്ഷേ​​പ​​മു​​ണ്ട്.

Related posts

Leave a Comment