ചാ​​യ​​യും ബി​​സ്ക്ക​​റ്റും വാ​​ങ്ങി കൊ​​ടു​​ത്തി​​ട്ടേ ര​​തീ​​ഷ് ചാ​​യ കു​​ടി​​ക്കൂ..! തെ​രു​വുനാ​യ​യുടെയും സ്വ​കാ​ര്യബ​സ് ക​ണ്ട​ക്ട​റുടെയും ച​ങ്ങാ​ത്തം കൗ​തു​ക​മാ​കു​ന്നു

കോ​​ട്ട​​യം: തെ​​രു​​വ് നാ​​യ്ക്ക​​ൾ വ​​ഴി​​യാ​​ത്ര​​ക്കാ​​രെ അ​​ക്ര​​മി​​ക്കു​​ന്ന സം​​ഭ​​വ​​ങ്ങ​​ൾ​​ക്കി​​ട​​യി​​ൽ കോ​​ട്ട​​യ​​ത്ത് തെ​​രു​​വ് നാ​​യ​​യും സ്വ​​കാ​​ര്യ ബ​​സ് ക​​ണ്ട​​ക്ട​​റും ത​​മ്മി​​ലു​​ള്ള ച​​ങ്ങാ​​ത്തം കൗ​​തു​​ക​​മാ​​കു​​ന്നു.

ബ​​സ് വ​​രാ​​ൻ കാ​​ത്തു​നി​​ൽ​​ക്കു​​ന്ന നാ​​യ​​യും ക​​ണ്ട​​ക്ട​​റെ കാ​​ണു​​ന്പോ​​ഴു​​ള്ള നാ​​യ​​യു​​ടെ സ്നേ​​ഹ​​പ്ര​​ക​​ട​​ന​​വു​​മൊ​​ക്കെ കാ​​ണേ​​ണ്ട​​തു​​ത​​ന്നെ​​യാ​​ണ്. തി​​രു​​ന​​ക്ക​​ര ബ​​സ് സ്റ്റാ​​ൻ​​ഡ് താ​​വ​​ള​​മാ​​ക്കി​​യ നാ​​യ​​യാ​​ണ് ഇ​​വി​​ടു​​ത്തെ താ​​രം.

രാ​​വി​​ലെ 6.30ന് ​​ആ​​ദ്യ ട്രി​​പ്പെടു​​ക്കാ​​ൻ കോ​​ട്ട​​യം-​അ​​യ​​ർ​​ക്കു​​ന്നം റൂ​​ട്ടി​​ൽ സ​​ർ​​വീ​​സ് ന​​ട​​ത്തു​​ന്ന ജാ​​ക്വ​​ലി​​ൻ ബ​​സ് തി​​രു​​ന​​ക്ക​​ര സ്റ്റാ​​ൻ​​ഡി​​ൽ എ​​ത്തു​​ന്പോ​​ൾ നാ​​യ അ​​വി​​ടെ കാ​​ത്തു​നി​​ൽ​​ക്കു​​ന്നു​​ണ്ടാ​​കും.

ക​​ണ്ട​​ക്ട​​ർ കു​​ട​​മാ​​ളൂ​​ർ സ്വ​​ദേ​​ശി ര​​തീ​​ഷ് ബ​​സി​​ൽ​നി​​ന്നി​​റ​​ങ്ങി വ​​രു​​ന്പോ​​ൾ നാ​​യ ഓ​​ടി​​ച്ചെ​​ന്നു വാ​​ലാ​​ട്ടി ദേ​​ഹ​​ത്തേ​​ക്ക് ചാ​​ടി​ക്ക​​യ​​റും.

പി​​ന്നെ ര​​ണ്ടു പേ​​രും അ​​ടു​​ത്ത ക​​ട​​യി​​ലേ​​ക്ക്. ചാ​​യ​​യും ബി​​സ്ക്ക​​റ്റും വാ​​ങ്ങി നാ​​യ്ക്ക് കൊ​​ടു​​ത്തി​​ട്ടേ ര​​തീ​​ഷ് ചാ​​യ കു​​ടി​​ക്കൂ.

നാ​​യ്ക്ക് അ​​പ്പു എ​​ന്നാ​​ണ് ര​​തീ​​ഷ് വി​ളി​ക്കു​ന്ന​ത്. ര​​തീ​​ഷ് ഉ​​ച്ച​​ത്തി​​ൽ സ്ഥ​ല​പേ​രു​ക​ൾ വി​​ളി​​ച്ച് യാ​​ത്ര​​ക്കാ​​രെ ക​​യ​​റ്റു​​ന്പോ​​ൾ നാ​​യ എ​​വി​​ടെ​​യാ​​ണെ​​ങ്കി​​ലും ഓ​​ടി​​യെ​​ത്തും.

തി​​ങ്ങി​​നി​​റ​​ഞ്ഞ യാ​​ത്ര​​ക്കാ​​ർ​​ക്കി​​ട​​യി​​ലു​​ടെ ന​​ട​​ന്നു നീ​​ങ്ങു​​ന്ന നാ​​യ ഇ​​തു​​വ​​രെ ആ​​രെ​​യും ഉ​​പ​​ദ്ര​​വി​​ച്ചി​​ട്ടി​​ല്ല.

Related posts

Leave a Comment