നമ്മളേക്കാള്‍ പ്രായമുള്ളവരെ ആന്റി, അങ്കിള്‍ എന്നൊക്കെ വിളിക്കുക എന്നത് സാധാരണ കാര്യമാണല്ലൊ.
എന്നാല്‍ എല്ലാവര്ക്കും ആ വിളി അത്ര പിടിക്കണമെന്നില്ല. ആ പേരില്‍ തല്ലുണ്ടായ സംഭവങ്ങള്‍ ഇന്ത്യയില്‍ തന്നെ മുമ്പുണ്ടായിട്ടുണ്ട്.
ഇപ്പോള്‍ തായ്വാനില് നിന്നാണ് ഇത്തരത്തിലൊരു വാര്‍ത്ത വരുന്നത്. തായ്വാനിലെ ഴൊംഗ്ലി ജില്ലയിലെ തവോയുവാന്‍ നഗരത്തിലെ ഒരു പ്രഭാത ഭക്ഷണശാല നടത്തിപ്പുകാരിയാണ് ഇത്തവണ വാര്‍ത്തയിലിടം നേടിയത്.
സന്ദര്‍ശകരുടെ “ആന്റി’ വിളി കൊണ്ട് പൊറുതിമുട്ടി അവര്‍ ഒടുവില്‍ തന്നെയാരും അങ്ങനെ വിളിക്കരുതെന്ന് വലിയ ബോര്‍ഡ് വച്ചിരിക്കുകയാണ്.
നല്ല ഭക്ഷണം കിട്ടണമെങ്കില്‍ 18ഉം അതിനു മുകളിലും പ്രായമുള്ളവര്‍ തന്നെ ആന്റി എന്ന് വിളിക്കരുതെന്നാണ് കടയുടെ മുകളിലായുള്ള ബാനറില്‍ അവര്‍ എഴുതിവച്ചിരിക്കുന്നത്.
ആന്റി വിളി നിമിത്തം ഭക്ഷണം ലഭിക്കാഞ്ഞ ഫുയൂന് ചെന്‍ എന്നൊരാള്‍ ബവോഫി കമ്മ്യൂണ്‍ എന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പില്‍ ഈ ചിത്രം പങ്കുവച്ചിരുന്നു.
അതോടെ ഈ സംഭവം വൈറലാവുകയായിരുന്നു. ഏതായാലും സോഷ്യല്‍ മീഡിയയില്‍ ഇവരുടെ ആവശ്യത്തെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകള്‍ എത്തുന്നുണ്ട്.