സംവിധായകന് സച്ചിയുടെ മരണത്തിന്റെ ദുരൂഹത നീക്കണമെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും അഭിഭാഷക സംഗീത ലക്ഷ്മണ. സച്ചിയുടെ ഭാര്യ സിജിക്കെതിരെയും അഭിഭാഷക രംഗത്തു വന്നിട്ടുണ്ട്.
സിജി സെന്‍കുമാര്‍ എന്നയാള്‍ എങ്ങനെയാണ് സച്ചിയുടെ ഭാര്യ എന്ന നിലയില്‍ സ്വത്തുവകകള്‍ക്ക് അവകാശിയായതെന്നും എന്ത് അന്വേഷണങ്ങളുടെ അടിസ്ഥാനത്തിലാണ് സച്ചിയുടെ പേരില്‍ നിയമവകാശ വിവരങ്ങള്‍ അധികൃതര്‍ നല്‍കിയതെന്നും അവര്‍ ചോദിക്കുന്നു.
ഫേസ്ബുക്കിലൂടെയാണ് അഭിഭാഷക സച്ചിയുടെ മരണത്തിലും തുടര്‍ന്നുണ്ടായ സ്വത്ത് കൈമാറ്റത്തിലും സംശയം പ്രകടിപ്പിച്ചിരിക്കുന്നത്.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം
18. 06.2020 തീയതി ദുരൂഹസാഹചര്യത്തില്‍ മരണമടഞ്ഞ സംവിധായകന് സച്ചിയുടെ അവകാശികള്‍ എന്ന് തഹസില്‍ദാര്‍ 23.07.2020 തീയതി സാക്ഷ്യപ്പെടുത്തിയ നിയമപരമായ അവകാശ സര്‍ട്ടിഫിക്കറ്റ് ആണത്.
മറ്റൊരു ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട സെന്‍കുമാറിന്റെ പേര് ചേര്‍ത്തു വെച്ച സിജി സെന്‍കുമാര്‍ എങ്ങനെയാണ് സച്ചിയുടെ ഭാര്യ എന്ന നിലയില്‍ സച്ചിയുടെ സ്വത്തുവകകള്‍ക്ക് അവകാശിയായത്?
എന്തെന്ത് അന്വേഷണങ്ങളുടെ അടിസ്ഥാനത്തിലാണ് സച്ചിയുടെ പേരില്‍ ഈ നിയമവകാശ വിവരങ്ങള്‍ ഇങ്ങനെ ഇഷ്യൂ ചെയ്തത്?
അതിനായി പരിഗണിച്ച് ഉറപ്പ് വരുത്തിയ അനുബന്ധരേഖകള്‍ ഏതൊക്കെയാണ്? അവകാശിയായി രണ്ടാമതായി കാണുന്ന സച്ചിയുടെ അമ്മ മെഡിക്കലി ഫിറ്റ് ആയ ഒരു വ്യക്തിയാണോ?
തീര്‍ന്നില്ല, സച്ചിയുടെ മാരേജ് സര്‍ട്ടിഫിക്കറ്റ് ആരെങ്കിലും കണ്ടിട്ടുണ്ടോ? ഉണ്ടെങ്കില്‍ അതിനുള്ള അപേക്ഷ കൊടുത്ത തീയതി എന്നാണ്, അപേക്ഷ കൊടുത്തത് ആരാണ്?
സച്ചിയുടെ ദുരൂഹമരണത്തിന് ശേഷമാണോ മുന്‍പാണോ മാരേജ് സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്?
സച്ചി ആ അപേക്ഷയില്‍ ഒപ്പ് വെച്ചിട്ടുണ്ടോ? ആ അപേക്ഷയില്‍ ഒപ്പ് വെച്ച ദിവസം സച്ചി മെഡിക്കലി ബോധാവസ്ഥയിലായിരുന്നോ?
സച്ചിയുടെ മരേജ് സര്‍ട്ടിഫിക്കറ്റ് ഇഷ്യു ചെയ്ത ദിവസം സച്ചി ജീവിച്ചിരിപ്പുണ്ടായിരുന്നോ അതോ സച്ചിയുടെ മരണശേഷം ഉണ്ടാക്കിയെടുത്തതാണോ അങ്ങനൊരു മരേജ് സര്‍ട്ടിഫിക്കറ്റ്? എന്തെന്ത് അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് റജിസ്റ്ററേഷന് വകുപ്പ് സിജി സെന്‍കുമാറുമായുള്ള സച്ചിയുടെ മാരേജ് സര്‍ട്ടിഫിക്കറ്റ് ഇഷ്യു ചെയ്തത് ?
ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട സംവിധായകന് സച്ചിയുടെ മരണത്തെ കുറിച്ചും, സച്ചിയുടെ പേരിലുള്ള മാരേജ് സര്‍ട്ടിഫിക്കറ്റിനെ കുറിച്ചും നിയമാവകാശ സര്‍ട്ടിഫിക്കറ്റിനെ കുറിച്ചുമൊക്കെ സമഗ്രമായ അന്വേഷണം നടത്തേണ്ടതാണ്.
ഞാനിത് പറഞ്ഞു തുടങ്ങിയപ്പോള്‍, ആ വഴിക്ക് സ്വരമുയര്‍ത്താനും അന്വേഷിക്കാനും ശ്രമിക്കുന്നവരെ തടയാന്‍ ശ്രമിക്കുന്നവര്‍ അത് ചെയ്യുന്നത് സിജി സെന്‍കുമാറിന് വേണ്ടിയാണ്.
അറിഞ്ഞത് ശരിയാണെങ്കില്‍ സിജിയുടെ ഇപ്പോഴത്തെ രക്ഷാധികാരിയും പി.ആര് മാനേജരും സംവിധായകന് നടന് മേജര്‍ രവിയാണ്.
ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട സെന്‍കുമാറിന്റെ ഭാര്യക്ക് മുന്‍ഭര്‍ത്താവ് ജീവിച്ചിരുന്നപ്പോള്‍ നമ്മുടെ സംവിധായകന് സച്ചിയുമായി ഉണ്ടായിരുന്നത് മഹാത്ഭുതപ്രണയമായിരുന്നു പോലും.
സിജി സെന്‍കുമാറുമായുള്ള വിവാഹബന്ധം നിലനില്ക്കവേയാണ് ദുരൂഹസാഹചര്യത്തില്‍ സെന്‍കുമാര്‍ മരണപ്പെടുന്നത്.
ആ സമയത്ത് സിജി സെന്‍കുമാര്‍ പുതിയ പ്രണയപുതപ്പില് സച്ചി എന്ന കൂടുതല്‍ ധനികനും പ്രശസ്തനുമായ പുതിയ കാമുകനോടൊപ്പമായിരുന്നു എന്നതിന്റെ തെളിവായ ഒരു ഓഡിയോ ക്ലിപ്പ് ഏതാണ്ട് ഒരു വര്‍ഷം മുന്‍പ് തന്നെ പുറഞ്ഞിറങ്ങിയതാണ്. പലരും കേട്ടിട്ടുള്ളതാണത്. ആദ്യ കമന്റിലെ മൂന്നാമത്തെ ലിങ്കിലുണ്ടത്.
എന്നിട്ടും സിജി സെന്‍കുമാറിന് സച്ചിയോടുണ്ടായിരുന്നത് ദിവ്യപ്രണയമായിരുന്നു എന്ന് കൊട്ടിഘോഷിക്കുന്നു ബാദുഷായുടെ ശിക്ഷണത്തില്‍, നിര്‍ദേശത്തില്‍ ചില മാധ്യമക്കാര്.
സച്ചിയുടെ മരണത്തെ കുറിച്ചുള്ള ദുരൂഹത സംബന്ധിച്ച് അവിടെ ചോദ്യവുമില്ല ഉത്തരവുമില്ല.
സച്ചിയോടും സച്ചിയുടെ ആത്മാവിനോടുമില്ലാത്ത ആത്മാര്‍ത്ഥതയാണ് മേജര്‍ രവിക്കും ബാദുഷായ്ക്കും സിജി സെന്‍കുമാറിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ സംരക്ഷിക്കാനും അവളെ മാലാഖയായി അവരാധിക്കാനും. നല്ല കാര്യം. ഗംഭീരം!.
സച്ചിയുടെ മരണത്തിന് പിന്നിലുള്ള ദുരൂഹത നീക്കേണ്ടതുണ്ട് എന്ന് ആര്‍ക്കും തോന്നാത്തെന്താണ് ? എവിടെ സച്ചിയുടെ പഴയകാല അഭിഭാഷകസുഹൃത്തുക്കള്‍, എവിടെ സച്ചി പിന്നീടുണ്ടാക്കിയ സിനിമാസൗഹൃദങ്ങള്‍?
സച്ചിയുടെ മരണം ദുരൂഹമരണമായിരുന്നു എന്ന് ആദ്യം പറഞ്ഞത് ഞാനല്ല. എനിക്ക് മുന്‍പേ അത് പലരും പറഞ്ഞതാണ്. അവരുടെയൊക്കെ നാവ് പതിയെ അങ്ങിറങ്ങിപോയതാണ്. വാര്‍ത്ത മറന്നുപോയവര്‍ താഴെ ആദ്യ കമന്റ് ബോക്സിലെ ലിങ്ക് കാണുക.
ആ ലിങ്കിലെ വാര്‍ത്ത വ്യാജവാര്‍ത്തയാണ് എന്നാരും ഖണ്ഡിക്കാത്തത് എന്ത് കൊണ്ടാണ്?
അസുഖബാധിതനായിരുന്നപ്പോള്‍ നടന്ന സച്ചിയുടെ വിവാഹവും അധികം താമസിയാതെയുണ്ടായ മരണവും സച്ചിയുടെ സ്വത്ത് വകകളുടെ കൈമാറ്റവും സംബന്ധിച്ച ദുരൂഹതയുമൊക്കെ എത്ര പെട്ടെന്നാണ് പലര്‍ക്കും മറക്കാന്‍ സാധിച്ചത്? എന്തൊരു ലോകമാണിത്! ഹോ!