നിലമ്പൂർ: കാണാതായ യുവാവിനെ ബന്ധുവായ യുവതിക്കൊപ്പം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
നിലമ്പൂര്‍ മുതിരി കാഞ്ഞിരക്കടവ് സ്വദേശി വിനീഷ് (22), ഗൂഡല്ലൂര്‍ ഓവേലി സീഫോർത്തിൽ രമ്യ (22) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വിനീഷിന്റെ വീടിന് സമീപം വിജനമായ റബർ തോട്ടത്തിൽ ഉച്ചയ്ക്കാണ് മൃതദേഹങ്ങൾ കണ്ടത്.
ഇരുവരും ഏതാനും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. വിനീഷിന്റെ അമ്മാവന്റെ മകളാണ് രമ്യ.
വീട്ടുകാർ വിവാഹത്തിന് എതിരുനിൽക്കുമെന്ന് കരുതി ഇരുവരും ജീവനൊടുക്കുകയായിരുന്നെന്നാണ് നിഗമനം. ബംഗളൂരുവിൽ നഴ്സ് ആണ് രമ്യ.
ജൂലൈ 11ന് വൈകിട്ട് വിനീഷ് വീട്ടിൽനിന്നു പോയതാണ്. പിറ്റേന്ന് വൈകിട്ട് രമ്യയുമൊത്ത് നിലമ്പൂരെത്തി.
രമ്യയുടെ ഫോണിൽനിന്ന് വിനീഷിന്റെ വീട്ടുകാരെ വിളിച്ചതായി പറയുന്നു.