ഡിലീറ്റ് ഫോർ എവരിവണ്‍ ഫീച്ചർ ഉപയോഗിക്കുന്നതിനുള്ള സമയപരിധി നീട്ടാനൊരുങ്ങി വാട്സ്ആപ്പ്.
നിലവിലെ സമയപരിധിയായ ഒരു മണിക്കൂറും എട്ടു മിനിറ്റും 16 സെക്കൻഡുമെന്നത് രണ്ടു ദിവസവും 12 മണിക്കൂറുമായി വർധിപ്പിക്കാനാണ് കന്പനിയുടെ പദ്ധതി.
എെഒഎസ് ബീറ്റവേർഷനിൽ പുതിയ സമയപരിധി പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നുണ്ട്.
ഇതു വിജയമായാൽ വൈകാതെതന്നെ ആൻഡ്രോയിഡ്- എെഒഎസ് വേർഷനുകളിൽ ഡിലീറ്റ് ഫോർ എവരിവൺ ഫീച്ചർ ഉപയോഗിക്കാൻ ഉപയോക്താക്കൾക്ക് കൂടുതൽ സാവകാശം ലഭിക്കും.