യുവ എഴുത്തുകാരി നല്കിയ ലൈംഗികാതിക്രമ പരാതിയില്‍ സാഹിത്യകാരന് സിവിക് ചന്ദ്രനെതിരേ കൊയിലാണ്ടി പോലീസ് കേസെടുത്തു.
ഏപ്രിലിലാണ് സംഭവമുണ്ടായത്. യുവതിയുടെ പുസ്തക പ്രകാശനത്തിനു കൊയിലാണ്ടിയിലെ ഒരു വീട്ടില്‍ ഒത്തുകൂടിയിരുന്നു.
പിറ്റേന്ന് രാവിലെ ഉറങ്ങുകയായിരുന്ന യുവതിയെ കിടപ്പുമുറിയിലെത്തി സിവിക് ചന്ദ്രന് ബലമായി പിടിച്ച് ചുംബിച്ചെന്നാണ് പരാതി.
പുസ്തക പ്രകാശനത്തിന് പബ്ലിഷറെ കണ്ടെത്തുന്നതിനായി യുവതി നേരത്തേ സിവിക് ചന്ദ്രനെ സമീപിച്ചിരുന്നു.
അതിനുശേഷം യുവതിയുടെ ഫോണിലേക്ക് നിരന്തരം വിളിച്ചും മെസേജ് അയച്ചും നിരന്തരം ശല്യം ചെയ്തതായും പരാതിയില്‍ പറയുന്നു.
പട്ടികജാതിക്കാര്‍ക്കെതിരായ അതിക്രമം തടയുന്ന ജാമ്യമില്ലാ വകുപ്പു കൂടി ചേര്‍ത്താണു കേസ് റജിസ്റ്റര്‍ ചെയ്തതെന്നു കൊയിലാണ്ടി പോലീസ് അറിയിച്ചു.