ത​ട്ടുക​ട​യി​ൽനി​ന്ന് വാ​ങ്ങി​യ ബീ​ഫ് ഫ്രൈ​യി​ൽ പു​ഴു;  ഭക്ഷണം കഴിച്ച വിദ്യാർഥിക്ക് ഭക്ഷ്യവിഷബാധ; തട്ടുകടക്കാരൻ മുതലാളിയെ വിളിച്ചപ്പോൾ കിട്ടിയ മറുപടി രസകരം…

ബീ​ഫ് ഫ്രൈ​യി​ൽ പു​ഴു;  ഭക്ഷണം കഴിച്ച വിദ്യാർഥിക്ക് ഭക്ഷ്യവിഷബാധ; തട്ടുകടക്കാരൻ മുതലാളിയെ വിളിച്ചപ്പോൾ കിട്ടിയ മറുപടി രസകരം…
അ​മ്പ​ല​പ്പു​ഴ: ത​ട്ടുക​ട​യി​ൽനി​ന്ന് വാ​ങ്ങി​യ ബീ​ഫ് ഫ്രൈ​യി​ൽ പു​ഴു. ഇ​തു ക​ഴി​ച്ച വി​ദ്യാ​ർ​ഥി​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ. അ​മ്പ​ല​പ്പു​ഴ കോ​മ​ന അ​ഴി​യ​ക​ത്ത് വീ​ട്ടി​ൽ ബാ​ബു​വി​ന്‍റെ മ​ക​ൻ അ​മ​ൽ ബാ​ബു (18) വി​നാ​ണ് ഭ​ക്ഷ്യ വി​ഷ​ബാ​ധ​യേ​റ്റ​ത്.

അ​മ്പ​ല​പ്പു​ഴ ജം​ഗ്ഷ​ന് തെ​ക്ക് ഭാ​ഗ​ത്ത് ഫെ​ഡ​റ​ൽ ബാ​ങ്ക് എ​ടി​എ​മ്മി​ന് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ത​ട്ടു​ക​ട​യി​ൽ നി​ന്നാ​ണ് വെ​ള്ളി​യാ​ഴ്ച ബീ​ഫ് ഫ്രൈ ​വാ​ങ്ങി​യ​ത്.

ഇ​തു ക​ഴി​ച്ച അ​മ​ൽ ബാ​ബു​വി​ന് ശ​നി​യാ​ഴ്ച്ച പു​ല​ർ​ച്ചെ മു​ത​ൽ വ​യ​റി​ള​ക്കം തു​ട​ങ്ങി. നീ​റ്റ് പ​രീ​ക്ഷ​യെ​ഴു​താ​നി​രി​ക്കേ​യാ​ണ് അ​മ​ലി​ന് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​ത്.

ഫ്രൈ​യി​ൽ പു​ഴു​വി​നെ ക​ണ്ടെ​ത്തി​യ വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ആ​രോ​ഗ്യ വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന​ക്കാ​യി എ​ത്തി​യെ​ങ്കി​ലും ക​ട അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു.

ക​ട​യു​ട​മ​യെ ഫോ​ൺ ചെ​യ്ത​പ്പോ​ൾ സു​ഖ​മി​ല്ലാ​തെ ആ​ശു​പ​ത്രി​യി​ലാ​ണെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​ത്. ഈ ​ക​ട​യി​ൽ നി​ന്ന് നേ​ര​ത്തെ​യും ഭ​ക്ഷ​ണം വാ​ങ്ങി​ക്ക​ഴി​ച്ച പ​ല​ർ​ക്കും ശാ​രീ​രി​ക അ​സ്വ​സ്ഥ​ത ഉ​ണ്ടാ​യി​ട്ടു​ണ്ട്.

Related posts

Leave a Comment