വീട്ടിൽ നിന്ന് ഇറക്കിക്കൊണ്ടുപോയി  സ​ഹ​ക​ര​ണ ജീ​വ​ന​ക്കാ​ര​ന് ക്രൂരമർദനം; എ​സ്ഐക്കെ​തി​രേ കേ​സെടുക്കാൻ കോടതി ഉത്തരവിൽ പറഞ്ഞതിങ്ങനെ


പ​ത്ത​നം​തി​ട്ട: സ​ഹ​ക​ര​ണ ജീ​വ​ന​ക്കാ​ര​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ കോ​യി​പ്രം പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്. അ​നൂ​പി​നെ​തി​രെ കേ​സെ​ടു​ക്കാ​ൻ പ​ത്ത​നം​തി​ട്ട ജു​ഡി​ഷ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

2021 ഡി​സം​ബ​ർ 20 ന് ​പു​ല​ർ​ച്ചെ നാ​ലി​ന് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ പു​ല്ലാ​ട് ചെ​റി​യ​ക​ത്തു മു​റി​യി​ൽ ടി. ​അ​നി​ൽ​കു​മാ​റി​നെ വീ​ട്ടി​ൽ നി​ന്നു ഇ​റ​ക്കി​ക്കൊ​ണ്ടു​പോ​യി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു​വെ​ന്നാ​ണ് കേ​സ്.

കോ​യി​പ്രം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ കു​മ്പ​നാ​ട്ടു​ള്ള നീ​തി മെ​ഡി​ക്ക​ൽ സ്റ്റോ​റി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് അ​നി​ൽ കു​മാ​ർ. മ​ർ​ദ്ദ​ന​ത്തി​ൽ മു​ഖ​ത്തും ത​ല​യ്ക്കും സാ​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു.

വ്യാ​ജ കേ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ആ​ക്ഷേ​പം.അ​നി​ൽ​കു​മാ​റി​നെ പ​രി​ശോ​ധ​ന​യ്ക്കാ​യി ഡോ​ക്ട​റു​ടെ സ​മീ​പം ഹാ​ജ​രാ​ക്കി​യ​പ്പോ​യും തു​ട​ർ​ന്ന് മ​ജി​സ്ട്രേ​റ്റ് മു​ന്പാ​കെ​യും അ​നി​ൽ​കു​മാ​ർ മ​ർ​ദ്ദ​ന മു​റ​ക​ൾ വി​ശ​ദീ​ക​രി​ച്ച് മൊ​ഴി ന​ൽ​കി​യി​രു​ന്നു.

പി​ന്നീ​ട് ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യ ശേ​ഷം ഇ​ദ്ദേ​ഹം പ​ത്ത​നം​തി​ട്ട ഒ​ന്നാം​ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ സ്വ​കാ​ര്യ അ​ന്യാ​യം ഫ​യ​ൽ ചെ​യ്തു.

അ​നി​ൽ​കു​മാ​റി​ന്‍റെ​യും ദൃ​ക്സാ​ക്ഷി​ക​ളു​ടെ​യും മൊ​ഴി രേ​ഖ​പെ​ടു​ത്തി​യ കോ​ട​തി സ​ബ് ഇ​ൻ​സ്പെ​ക്ട​റെ പ്ര​തി​യാ​ക്കി കേ​സെ​ടു​ക്കാ​ൻ ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു സ​ബ് ഇ​ൻ​സ്പെ​ക്ട​റു​ടെ പ്ര​വൃ​ത്തി ഔ​ദ്യോ​ഗി​ക കൃ​ത്യ നി​ർ​വ​ഹ​ണ​ത്തി​ന്‍റെ ഭാ​ഗ​മ​ല്ലെ​ന്ന് മ​ജി​സ്ട്രേ​റ്റ് എ​ൻ.​എ​ൻ, സി​ജി ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.

Related posts

Leave a Comment