ബ്രൂക്ക്ലിൻ: മരണപ്പെട്ട ഭർത്താവിന്റെ പൊതുദർശനം നടക്കുന്നതിനിടയിൽ കുടുംബാംഗങ്ങൾ തമ്മിൽ കൂട്ടയടി നടന്നതു തടയാൻ ഫ്യൂണറൽ ഹോം അധികൃതർ പരാജയപ്പെട്ടു എന്നു ആരോപിച്ചു മരിച്ച വ്യക്തിയുടെ ഭാര്യ കേസ് ഫയൽ ചെയ്തു.
തുറന്നിരിക്കുന്ന ശവമഞ്ചത്തിനു മുകളിൽ വെച്ചിരുന്ന റീത്തുകൾ മറിച്ചിടുകയും ശവമഞ്ചത്തിൽ അടിക്കുകയും ഇടിക്കുകയും ചെയ്തതായും ഇവർ ആരോപിക്കുന്നു.
ഫ്യൂണറേറിയ വാൻ ജോണ്സ് ഫ്യൂണറൽ ഹോമിനെതിരെ മരിച്ചപോയ വ്യക്തിയുടെ ഭാര്യ ഒർമില്ല റമോസാണ് ലോ സ്യൂട്ട് ഫയൽ ചെയ്തിരിക്കുന്നത്.
നോർത്ത് കരോലിനാ ഹാംഗിഗ് സ്റ്റേറ്റ് പാർക്കിലെ നീന്തൽ കുളത്തിലാണ് ഒർമില്ല റാമോസിന്റെ ഭർത്താവ് മാർക്ക് ആന്റണി മുങ്ങി മരിച്ചത്. നാലു മക്കളാണ് ഈ ദന്പതിമാർക്ക് ഉണ്ടായിരുന്നത്.
കൗമാര പ്രായത്തിൽ തന്നെ ഇവർ പ്രണയിക്കുകയും ആദ്യ കുഞ്ഞ് 17ാം വയസ്സിൽ റമോസിന് ജനിച്ചു. പക്ഷേ, ഇവരുടെ പ്രണയം കുടുംബാംഗങ്ങൾ എതിർത്തിരുന്നു.
മാർക്ക് ആന്റണിയുടെ മരണത്തിനു ഭാര്യയാണ് ഉത്തരവാദിയെന്നും കുടുംബാംഗങ്ങൾ ആരോപിച്ചു. ഭർത്താവിന്റെ മൃതദേഹം ദഹിപ്പിക്കണമെന്നായിരുന്നു ഭാര്യയുടെ ആഗ്രഹം.
എന്നാൽ, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ഇതിനെ എതിർത്തു. തുടർന്നാണ് വാക്കേറ്റവും അടിപിടിയും നടന്നത്.
ഇതേസമയം, ഫ്യൂണറൽ പോലീസിന്റെ ചുമതലയുള്ള ഒരാൾ ഒർമില്ല റമോസിന്റെ മകനെ വിളിച്ചു 911 വിളിക്കുവാൻ ആവശ്യപ്പെട്ടു.
പോലീസ് എത്തി ഒർമില്ല റാമോസ് ഉൾപ്പെടെ അഞ്ചുപേരെ അറസ്റ്റു ചെയ്തു. ഫ്യൂണറൽ ഹോം നടത്തിപ്പുകാർക്ക് ഈ പ്രശ്നങ്ങൾ ഒഴിവാക്കാമായിരുന്നുവെന്നാണ് ഒർമില്ല റമോസ് ആരോപിക്കുന്നത്.