അമ്പലപ്പുഴ: ഗോശാല ജീവനക്കാരുടെ അനാസ്ഥ . നിലത്തു വീണ പശു മരണത്തോട് മല്ലിടുന്നു.അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഗോശാലയിലെ പശുവിനാണ് അപകടം സംഭവിച്ചത്.
ചൊവ്വാഴ്ച രാവിലെ ചാണകത്തിൽ ചവിട്ടി നിലത്തു വീണ പശുവിന് വായു കയറിയതിനെ തുടർന്ന് എഴുന്നേൽക്കാൻ കഴിയാതെ അവശനിലയിലാകുകയായിരുന്നു.
രാത്രിയായതോടെ പശു മരണത്തോട് മല്ലിടുന്ന അവസ്ഥയായി. ചില ഭക്തരുടെ ശ്രദ്ധയിൽ പശുവിൻ്റെ ദയനീയാവസ്ഥ ശ്രദ്ധയിൽപ്പെട്ടതോടെയാണ് വിവരം പുറത്തറിയുന്നത്.
പിന്നീട് രാത്രി 10 ഓടെ കൂടുതൽ ഭക്തരെത്തി. ഒടുവിൽ ഇവർ അറിയിച്ചതനുസരിച്ച് തകഴിയിൽ നിന്ന് ഫയർഫോഴ്സ് സംഘമെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് പശുവിനെ ഉയർത്തിയത്.
ഗോശാല ജീവനക്കാരുടെ അനാസ്ഥയാണ് ഇതിന് കാരണമെന്നാണ് ഭക്തരുടെ ആരോപണം