മെല്ലെപ്പോക്ക് എന്തിന്? സി​വി​ക് ച​ന്ദ്ര​ൻ ഒ​ളി​വി​ൽത്തന്നെ‌; പരാതിക്കാരിയെ കൂടാതെ മറ്റ് ചില പെൺകുട്ടികളെയും ഉപദ്രവിച്ചതായി സൂചന


കൊ​യി​ലാ​ണ്ടി:​ ലൈം​ഗിക​പീ​ഡ​ന​ക്കേ​സി​ൽ പ്ര​തി​യാ​യ എ​ഴു​ത്തു​കാ​ര​ൻ സി​വി​ക് ച​ന്ദ്ര​ൻ ഒ​ളി​വി​ൽ ത​ന്നെ. കേ​സെ​ടു​ത്തി​ട്ട് നാ​ലു​ദി​വ​സം ക​ഴി​ഞ്ഞി​ട്ടും പൊ​ലീ​സി​ന് പ്ര​തി​യെ ക​ണ്ടെ​ത്താ​നോ അ​റ​സ്റ്റ് ചെ​യ്യാ​നോ ക​ഴി​ഞ്ഞി​ട്ടി​ല്ല. പ്ര​തി ഒ​ളി​വി​ൽ ആ​ണെ​ന്നാ​ണ് കൊ​യി​ലാ​ണ്ടി പൊ​ലീ​സ് ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.

കേസെടുത്തു
ദ​ളി​ത് എ​ഴു​ത്തു​കാ​രി​യു​ടെ പീ​ഡ​നാ​രോ​പ​ണ​ക്കേ​സി​ൽ ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​നും പ​ട്ടി​ക​ജാ​തി​ക്കാ​ർ​ക്കെ​തി​രെ​യു​ള്ള അ​ക്ര​മ​ത്തി​നു​മാ​ണ് ജാ​മ്യ​മി​ല്ലാ​ത്ത വ​കു​പ്പു​ക​ൾ ചു​മ​ത്തി കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്.

വേ​ഗം സി​വി​ക് ച​ന്ദ്ര​നെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് എ​ഴു​ത്തു​കാ​രി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ടും ആ​ഭ്യ​ന്ത​ര​വ​കു​പ്പി​നോ​ടും ആ​വ​ശ്യ​പ്പെ​ട്ടു.

സി​വി​ക് ച​ന്ദ്ര​ൻ നി​യ​മ​ത്തി​ന് മു​ന്നി​ൽ കീ​ഴ​ട​ങ്ങ​ണ​മെ​ന്ന് യു​വ എ​ഴു​ത്തു​കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രും സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

സി​വി​ക് ച​ന്ദ്ര​ൻ മ​റ്റ് ചി​ല ദ​ളി​ത് പെ​ൺ​കു​ട്ടി​ക​ളോ​ടും ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന് വ്യ​ക്ത​മാ​യി​ട്ടു​ണ്ടെ​ന്നും പ​രാ​തി കൊ​ടു​ത്ത സാ​ഹി​ത്യ​കാ​രി​യ​ല്ലാ​തെ വെ​റെ​യും പെ​ൺ​കു​ട്ടി​ക​ൾ അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം.

മെല്ലെപ്പോക്ക് എന്തിന്?
സി​വി​ക് ച​ന്ദ്ര​ന്‍റെ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ള്‍ ഇ​യാ​ൾ​ക്ക് മു​ൻ​കൂ​ർ ജാ​മ്യം ല​ഭി​ക്കു​ന്ന​തി​ന് കോ​ഴി​ക്കോ​ട്ടെ​യും ഹൈ​ക്കോ​ട​തി​യി​ലെ​യും പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​രെ ബ​ന്ധ​പ്പെ​ട്ട​താ​യാ​ണ് വി​വ​രം.

മു​ൻ​കൂ​ർ ജാ​മ്യ​ത്തി​ന്‍റെ വി​വ​ര​ങ്ങ​ൾ അ​റി​യു​ന്ന​തു​വ​രെ ഇ​യാ​ൾ ഒ​ളി​വി​ൽ തു​ട​രാ​നാ​ണ് സാ​ധ്യ​ത. അ​തി​നി​ടെ ത​ന്നെ ഇ​യാ​ളെ ക​ണ്ടെ​ത്തി അ​റ​സ്റ്റ് ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് വ​നി​താ ആ​ക്ടി​വി​സ്റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ ആ​വ​ശ്യം.

പ്ര​മു​ഖ​ർ കേ​സി​ൽ​പ്പെ​ട്ടാ​ൽ മെ​ല്ലെ​പ്പോ​ക്ക് ന​ട​പ​ടി​ക​ൾ പൊ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​വു​ന്ന​തെ​ന്നാ​ണ് ആ​ക്ഷേ​പം.

Related posts

Leave a Comment