പട്ടാപ്പകല്‍ പൊതുവഴിയില്‍ സ്ത്രീയെ ഒരു യുവാവ് കയറിപ്പിടിക്കുന്ന ഒരു വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.
പാക്കിസ്ഥാനിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ബുര്‍ഖ ധരിച്ച് നടന്ന് നീങ്ങുന്ന സ്ത്രീയെ പിന്നില്‍ നിന്ന് ഓടിയെത്തിയ ഒരാള്‍ ആക്രമിക്കുകയാണ്.
ഇയാള്‍ സ്ത്രീയെ പിന്നില്‍ നിന്ന് കെട്ടിപ്പിടിക്കുകയാണ് ചെയ്യുന്നത്. അമ്പരന്ന സ്ത്രീ ഇയാളെ തന്നില്‍ നിന്ന് അകറ്റാന്‍ പാടുപെടുന്നതും കാണാം.
പെട്ടെന്ന് തന്നെ ഇയാള്‍ ഓടിപ്പോകുന്നുമുണ്ട്. അപ്രതീക്ഷിതമായുണ്ടായ ഈ സംഭവത്തില്‍ സ്ത്രീ പേടിച്ചരണ്ടു നില്ക്കുന്നതും വീഡിയോയില്‍ കാണാം.
പാക്കിസ്ഥാന് തലസ്ഥാനമായ ഇസ്ളാമബാദിലാണ് ഈ സംഭവമുണ്ടായതെന്ന് പാക്കിസ്താന് ടി വി ചാനലായ ജിയോ ടി വി റിപ്പോര്‍ട്ട് ചെയ്തു. സെക്ടര്‍ 1-10 ലാണ് ഈ സംഭവം നടന്നതെന്നാണ് ജിയോ ടിവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
കുറ്റവാളിയെ കണ്ടെത്താനും ശിക്ഷിക്കാനും മറ്റുള്ളവര്‍ക്ക് പാഠമാക്കാനും ഈ സംഭവം എല്ലാ പുരുഷന്മാര്ക്കും വെല്ലുവിളിയാണെന്ന് മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ഹമീദ് മിര്‍ വീഡിയോ പോസ്റ്റ് ചെയ്ത ട്വീറ്റിന് മറുപടിയായി പറഞ്ഞു.