ന്യൂഡൽഹി: ഏകദിന ഫോർമാറ്റ് ക്രിക്കറ്റിൽ നിന്ന് ഒഴിവാകണമെന്ന ആവശ്യവുമായി മുൻ താരങ്ങൾ. ഇംഗ്ലീഷ് ഓൾറൗണ്ടർ ബെൻ സ്റ്റോക്സിന്റെ ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കാനുള്ള തീരുമാനത്തിന് പിന്നാലെയാണ് രവി ശാസ്ത്രിയും വസീം അക്രവും ഏകദിന ക്രിക്കറ്റ് നിർത്തലാകണമെന്ന ആവശ്യമുന്നയിച്ചത്.
ട്വന്റി-20 ക്രിക്കറ്റ് വന്നതിന് ശേഷം ഏകദിനങ്ങൾ വലിയ മടുപ്പുളവാക്കുന്നു. സ്റ്റോക്സിന്റെ 50 ഓവർ ഫോർമാറ്റിൽ നിന്ന് വിരമിക്കാനുള്ള തീരുമാനം വേദനിപ്പിക്കുന്നു.
എന്നാൽ ആ തീരുമാനത്തോട് യോജിക്കാതിരിക്കാനാവില്ല. കാരണം, ഏകദിന ക്രിക്കറ്റ് മരിച്ചുകൊണ്ടിരിക്കുകയാണ്.
ഈ ഫോർമാറ്റിൽ കളിക്കുന്നത് താരങ്ങൾ ക്ഷീണിപ്പിക്കുകയാണ്. അതുകൊണ്ടാണ് താരങ്ങൾ ട്വന്റി-2 ക്രിക്കറ്റ് കൂടുതലായി പരിഗണിക്കുന്നതെന്ന് വസീം അക്രം പറഞ്ഞു.
നേരത്തെ മുൻ ഇന്ത്യൻ താരം പ്രഗ്യാൻ ഓജയും ഇതേ അഭിപ്രായം പങ്കുവച്ചിരുന്നു. ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാവിയെക്കുറിച്ചായിരുന്നു നമ്മളെല്ലാം ആശങ്കപ്പെട്ടിരുന്നത്.
എന്നാൽ ടെസ്റ്റ് മത്സരങ്ങൾ നിലവിൽ ആവേശകരമാണ്. ഏകദിന ക്രിക്കറ്റിന്റെ ഭാവിയാണ് ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുന്നതെന്നും ഓജ ട്വിറ്റിൽ കുറിച്ചു.