മ​ങ്കിപോ​ക്സ് ; കൊ​ച്ചി​യി​ൽ ല​ക്ഷ​ണം ക​ണ്ടെ​ത്തി​യ നാ​ലു പേ​രി​ൽ ഒ​രാ​ൾ​ക്ക് ചി​ക്ക​ൻപോ​ക്സ്;അ​തീ​വ ജാ​ഗ്ര​ത​യി​ൽ നെടുമ്പാശേരി വി​മാ​ന​ത്താ​വ​ളം


നെ​ടു​മ്പാ​ശേ​രി: വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽനി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മ​ങ്കി പോ​ക്സ് ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തി​ൽ ഒ​രാ​ൾ​ക്ക് ചി​ക്ക​ൻപോ​ക്സാ​ണെ​ന്ന് സ്ഥി​രീ​ക​ര​ണം.

യു​കെ, സൗ​ദി അ​റേ​ബ്യ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ യാ​ത്ര​ക്കാ​ർ​ക്കാ​ണ് രോ​ഗല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. ഇ​തി​ൽ യുകെ​യി​ൽ നി​ന്നെ​ത്തി​യ തൃ​ശൂ​ർ ജി​ല്ല​ക്കാ​ര​നാ​യ യാ​ത്ര​ക്കാ​ര​നാ​ണ് വൈ​റോ​ള​ജി പ​രി​ശോ​ധ​നാ ഫ​ല​ത്തി​ൽ ചി​ക്ക​ൻപോ​ക്സ് സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​യാ​ളോ​ടൊ​പ്പം എ​ത്തി​യ കു​ടും​ബാം​ഗ​ങ്ങ​ളാ​യ മൂ​ന്നു പേ​രെ​യും തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​രു​ന്നു.

സൗ​ദി​യി​ൽനി​ന്ന് എ​ത്തി​യ മൂ​ന്നു പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ല​മാ​ണ് ഇ​നി ല​ഭി​ക്കാ​നു​ള്ള​ത്. കു​ന്നം​കു​ളം സ്വ​ദേ​ശി​ക​ളാ​യ ഇ​വ​രെ നി​രീ​ക്ഷ​ണ​ത്തി​നാ​യി തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലാ​ണ് പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​വ​രു​ടെ സാന്പി​ളു​ക​ൾ ആ​ല​പ്പു​ഴ വൈ​റോ​ള​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലേ​ക്ക് അ​യ​ച്ചി​രി​ക്കു​ക​യാ​ണ്. വി​ശേ​ദ രാ​ജ്യ​ങ്ങ​ളി​ൽനി​ന്നു കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​രെ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ പ്ര​ത്യേ​ക സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ നാ​ല് യാ​ത്ര​ക്കാ​ർ​ക്ക് മ​ങ്കി പോ​ക്സ് ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തി​നെത്തുട​ർ​ന്ന് അ​തീ​വ ജാ​ഗ്ര​താ നി​ർ​ദേ​ശ​മാ​ണ് ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ജി​ല്ലാ ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ ചേ​ർ​ന്ന അ​ടി​യ​ന്തര യോ​ഗം സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തു​ക​യും തു​ട​ർ​ന്ന് സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ൾ സം​ബ​ന്ധി​ച്ച് ച​ർ​ച്ച ചെ​യ്ത് രൂ​പ​രേ​ഖ ത​യാ​റാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ൽ നി​ന്നു​ള്ള ആ​റ് ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന​ക​ൾ ന​ട​ക്കു​ന്ന​ത്.

പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ പ​നി​യു​ണ്ടെ​ങ്കി​ൽ ഇ​വ​രോ​ട് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞ് കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. രാ​ജ്യാ​ന്ത​ര ടെ​ർ​മി​ന​ലി​നോ​ട് ചേ​ർ​ന്ന് ര​ണ്ട് ആം​ബു​ല​ൻ​സു​ക​ളും സ​ജ്ജ​മാ​ക്കി നി​ർ​ത്തി​യി​ട്ടു​ണ്ട്.

മ​ങ്കി പോ​ക്സ് ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​വ​രെ ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി, ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് മാ​റ്റാ​നും സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. രോ​ഗി​ക​ളു​ടെ ആ​വ​ശ്യാ​ർ​ഥം സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും ചി​കി​ത്സ യ്ക്ക് സൗ​ക​ര്യ​മൊ​രു​ക്കും.

Related posts

Leave a Comment