ഞാൻ അതീവ ഗ്ലാമറസ് ആയി അഭിനയിക്കുന്നതു മൂലം ഇന്ത്യയിലെ സ്ത്രീകൾക്ക് എന്നോട് ചില അനിഷ്ടമുണ്ടായിരുന്നു. പക്ഷേ പുരുഷൻമാർക്ക് എന്നോട് വലിയ സ്നേഹമായിരുന്നു.
ഞാൻ തിരിച്ച് അവരെയും സ്നേഹിക്കുന്നു. എനിക്ക് തോന്നുന്നത് എന്റെ ഗ്ലാമർ അവരെ സംബന്ധിച്ച് വളരെയധികമായിരുന്നു. എനിക്ക് അതിൽ ഒരു ഖേദവും ഉണ്ടായിരുന്നില്ല.
മർഡറിൽ ഞാൻ ബിക്കിനി ധരിച്ചു. എനിക്ക് മുമ്പും നടിമാർ ബിക്കിനി ധരിച്ചിട്ടുണ്ടായിരുന്നു. എനിക്ക് നല്ല ശരീരമാണ്.
ബീച്ചിൽ ഒരു സാരി ധരിച്ച് നിൽക്കണമെന്നാണോ നിങ്ങൾക്ക്. ഞാൻ ബിക്കിനി ധരിക്കുകയും എന്റെ ശരീരം ആഘോഷിക്കുകയും ചെയ്യും.
കാരണം എന്നെ സംബന്ധിച്ച് അത് വളരെ സ്വാതന്ത്ര്യം നൽകുന്നതായിരുന്നു. പക്ഷേ അത് അഭിമുഖീകരിക്കാൻ ആളുകൾക്ക് പറ്റുന്നുണ്ടായിരുന്നില്ല.
പ്രത്യേകിച്ചും സ്ത്രീകൾക്ക്. ചില സ്ത്രീകൾക്ക് മാത്രമാണ് എന്നോട് നീരസം. എന്തു കൊണ്ടാണെന്ന് എനിക്കറിയില്ല. -മല്ലിക ഷെരാവത്ത്