ഏഴുവയസുകാരനായ മകനെ തലയിണ കൊണ്ട് ശ്വാസം മുട്ടിച്ച് കൊന്ന് മാതാവ്. കോഴിക്കോട് അത്തോളിയിലാണ് സംഭവം.
അത്തോളി സ്വദേശിനി ജുമൈലയാണ് മകന് ഹംദാനെ തലയിണ കൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.
രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഹംദാന്‍. മാനസിക രോഗത്തിന് ചികിത്സയില്‍ കഴിയുന്ന ആളാണ് യുവതി.
ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഈ സംഭവം നടന്നത്. കുട്ടിയുടെ അമ്മയെ അത്തോളി പോലീസ് കസ്റ്റഡിയിലെടുത്തു.
ഹംദാന്റെ മരണത്തില്‍ ദുരൂഹതയുള്ളതിനാല്‍ പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നു. പോസ്റ്റുമോര്‍ട്ടത്തില്‍ ശ്വാസം മുട്ടിച്ചതിനാലാണ് കുട്ടി മരണപ്പെട്ടതെന്ന് കണ്ടെത്തി.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തലയിണ കൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് മാതാവ് സമ്മതിക്കുകയായിരുന്നു.