ബോള്‍ഡ് വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച സുന്ദരിയാണ് സംയുക്തമേനോന്‍.
പോപ്കോണ്‍ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ സംയുക്ത മേനോന് ശ്രദ്ധിക്കപ്പെട്ടത് ടൊവിനോ നായകനായ തീവണ്ടി എന്ന ചിത്രത്തിലൂടെ ആയിരുന്നു.
പിന്നീട് ഒരു പിടി മികച്ച സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത താരം തമിഴകത്തും തന്റെ സാന്നിധ്യം അറിയിക്കുക ആയിരുന്നു.
ഇപ്പോഴിതാ സംയുക്ത നായികയായി എത്തിയ ഏറ്റവും പുതിയ ചിത്രം കടുവ തകര്‍പ്പന്‍ വിജയം നേടി മുന്നേറുക ആണ്.
അതേ സമയം തന്റെ വ്യക്തി ജീവിതത്തിലും സിനിമയിലും ഒരുപോലെ ബോള്‍ഡ്നെസ് കാത്തു സൂക്ഷിക്കുന്ന താരം കൂടിയാണ് സംയുക്ത.
എന്‍ട്രന്‍സ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന സാഹചര്യത്തില്‍ ആണ് താരം അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്.
തന്റെ സോഷ്യല്‍ മീഡിയ പേജില്‍ താരം പോസ്റ്റ് ചെയ്ത ചില ഫോട്ടോകള്‍ കണ്ട് ഒരു ഫോട്ടോ ഗ്രാഫര്‍ സംയുകതയെ കവര്‍ഗേള്‍ ആയി ക്ഷണിക്കുകയും ആ ഫോട്ടോഷൂട്ടിലൂടെ പോപ്കോണ്‍ എന്ന ചിത്രത്തിലേക്ക് അഭിനയിക്കുവാന്‍ അവസരം തേടി വരികയും ആയിരുന്നു.
ചിത്രത്തില്‍ ഒരു ചെറിയ കഥാപാത്രത്തെ ആയിരുന്നു താരം അവതരിപ്പിച്ചത്. അതുകൊണ്ടുതന്നെ വലിയ രീതിയില്‍ അത് ശ്രദ്ധിക്കപ്പെട്ടില്ല.
പിന്നീടാണ് 2018ല്‍ തീവണ്ടി എന്ന ചിത്രത്തില്‍ താരം അഭിനയിക്കുന്നത്. പെണ്ണിന്റെ സഹനശക്തിയെ ക്കുറിച്ച് പറയുന്ന ലില്ലി എന്ന ചിത്രത്തില്‍ ഒരു ഗര്‍ഭിണിയായി ആയിരുന്നു സംയുക്ത പ്രത്യക്ഷപ്പെട്ടത്. 2018ലായിരുന്നു ഈ ചിത്രം പുറത്തിറങ്ങിയത്.
പ്രസവിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ഗര്‍ഭിണിയായ യുവതിയെ ഒരുകൂട്ടം ആളുകള്‍ തട്ടിക്കൊണ്ടു പോകുന്നതും അവിടെനിന്ന് രക്ഷപ്പെടുന്നതിനായി ആ യുവതി നടത്തുന്ന പോരാട്ടത്തിന്റെ കഥയുമായിരുന്നു ലില്ലി പറഞ്ഞത്.
ദുല്‍ഖര്‍ സല്മാന് നായകനായി എത്തിയ ഒരു യമണ്ടന്‍ പ്രേമകഥ ഉള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ നായികയായി താരം പിന്നീട് പ്രത്യക്ഷപ്പെടുകയുണ്ടായി.
മികച്ച നടിക്കുള്ള 2020ലെ കേരള ഫിലിം ക്രിട്ടിക് അവാര്ഡ്എന്ന നിലയില്‍ താരം നേടിയെടുക്കുകയുണ്ടായി.
ആണും പെണ്ണും, വെള്ളം, വുള്‍ഫ് എന്നീ ചിത്രത്തിലെ അഭിനയത്തിനായിരുന്നു താരത്തിന് ഈ പുരസ്കാരം ലഭിച്ചത്.
ഇപ്പോള്‍ സിനിമ മേഖലയില്‍ സജീവ സാന്നിധ്യം ആണെങ്കില്‍ പോലും ഒരുകാലത്ത് ഏറെ ബുദ്ധിമുട്ടുകള്‍ താരം അനുഭവിച്ചിരുന്നു.
ആദ്യ കാലങ്ങളില്‍ ഓഡീഷനും ഇന്റര്‍വ്യൂനും മറ്റും പോകുന്നതിനായി തന്റെ കയ്യില്‍ നല്ലൊരു വസ്ത്രം പോലും ഇല്ലായിരുന്നു എന്നാണ് താരം പറയുന്നത്.
അപ്പോഴാണ് സമ്പാദിക്കണം എന്ന് തോന്നിയത് എന്നും താരം വ്യക്തമാക്കുന്നു. ജീവിതത്തില്‍ അനുഭവിച്ച പ്രയാസങ്ങള്‍ തന്നെയാണ് ഇന്ന് സംയുക്ത എന്ന താരത്തെ ബോള്‍ഡ് ആക്കി നിര്‍ത്തുന്നത് എന്നാണ് താരം വെളിപ്പെടുത്തുന്നത്.