തിരുവനന്തപുരം: സിൽവർലൈനിലെ സാമൂഹികാഘാത പഠന വിജ്ഞാപനം പുതുക്കും.
സാമൂഹികാഘാതപഠനം നടത്താൻ അനുവദിച്ചിരുന്ന കാലാവധി ഈ മാസം 30 ന് അവസാനിക്കും. ഇതേ തുടർന്നാണ് സർവേ നടപടികളും സാമൂഹിക ആഘാതപഠനം സംബന്ധിച്ചുള്ള ഉത്തരവും പുതുക്കിയിറക്കാൻ സർക്കാർ തയാറാകാൻ കാരണം. അടുത്തയാഴ്ചയോടെ പുതുക്കിയ വിജ്ഞാപനം ഇറങ്ങും.
സാമൂഹിക ആഘാത പഠനത്തിന്…
സിൽവർ ലൈൻ പദ്ധതിക്ക് നിലവിൽ കേന്ദ്രസർക്കാരിൽ നിന്നും അനുകൂല നിലപാട് ലഭിക്കാത്ത സാഹചര്യത്തിൽ നിയമവകുപ്പിന്റെ കൂടി ഉപദേശം കണക്കിലെടുത്തായിരിക്കും റവന്യു വകുപ്പ് തുടർനടപടികൾ സ്വീകരിക്കുക.
നിലവിൽ സാമൂഹിക ആഘാത പഠനം നടത്തുന്ന ഏജൻസികൾക്ക് പുറമെ പുതിയ ഏജൻസികളെ കൂടി ഉൾപ്പെടുത്തുന്ന കാര്യവും സർക്കാരിന്റെ പരിഗണനയിലുണ്ട്. മലപ്പുറം, തൃശൂർ ജില്ലകളിൽ പഠനം നടത്താനുള്ള കാലാവധി ഈ മാസം 30 ന് അവസാനിക്കും.
എത്ര സമയം വേണം?
സില്‍വര്‍ ലൈന്‍ കടന്നുപോകുന്ന 11 ജില്ലകളിലും നിലവില്‍ സര്‍വെ എത്ര പൂര്‍ത്തിയായെന്ന് ജില്ലാ കലക്ടര്‍മാരോട് ചോദിച്ചിട്ടുണ്ട്.
നൂറ് ശതമാനം പൂര്‍ത്തിയാക്കാന്‍ എത്ര സമയം വേണമെന്നും കലക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട് . ഇത് അനുസരിച്ചാവും വിജ്ഞാപനം പുതുക്കി നല്‍കുക.
കേന്ദ്രസർക്കാരിന്റെ അനുമതി ലഭിക്കാതെ പദ്ധതിയുമായി കൂടുതൽ കരുത്തോടെ മുന്നോട്ട് പോകുന്നത് ജനങ്ങളിൽ നിന്നും കൂടുതൽ രോഷത്തിന് കാരണമാകുമെന്നാണ് പൊതു വിലയിരുത്തൽ.
ഈ സാഹചര്യത്തിലാണ് നടപടികൾ കൂടുതൽ കടുപ്പിക്കാതെ മുന്നോട്ട് പോകാൻ സർക്കാരിനെ നിർബന്ധിതമാക്കിയിരിക്കുന്നത്.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പരാജയം ഉൾപ്പെടെ സർക്കാരിനും പാർട്ടിക്കും തിരിച്ചടിയായ സാഹചര്യവും കണക്കിലെടുത്താണ് ഈ വിഷയത്തിൽ സർക്കാരിന്റെ നീക്കം.