നടന് ഫഹദ് ഫാസിലുമായിട്ടുള്ള വിവാഹം കഴിഞ്ഞതോടെ നസ്രിയ നസിം സിനിമയില്‍ നിന്നു ചെറിയൊരു ഇടവേളയെടുത്തിരുന്നു.
പിന്നീടു വര്‍ഷങ്ങളുടെ ഗ്യാപ്പില്‍ നടി അഭിനയത്തിലേക്ക് തിരിച്ചുവരികയും ചെയ്തു. ഏറ്റവുമൊടുവില്‍ തെലുങ്ക് സിനിമയിലേക്കു കൂടി ചുവടുവച്ചിരിക്കുകയാണ് നസ്രിയ.
നാനിയുടെ നായികയായി അഭിനയിച്ച സിനിമയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
സിനിമയില്‍ നിന്ന് ഇടയ്ക്കിടെ ഇടവേള എടുക്കാനുള്ള കാരണത്തെക്കുറിച്ച് ഒരഭിമുഖത്തിലാണ് നസ്രിയ പറയുന്നത്. ഇടവേളകള്‍ തീരുമാനിച്ച് എടുക്കുന്നതല്ല.
ഇടയ്ക്കിടെ കഥകള്‍ കേള്‍ക്കാറുണ്ട്. ഇഷ്ടപ്പെടുന്നതിനോട് ഓക്കെ പറയും. ഇഷ്ടപ്പെട്ടത് കിട്ടിയില്ലെന്ന കാരണത്താല്‍ മാത്രമാണ് ഇടവേളകള്‍ വേണ്ടി വന്നത്.
എന്നെ എക്സൈറ്റ് ചെയ്യിപ്പിക്കാത്ത ഒന്നിനോടും യേസ് എന്ന് പറയാറില്ല. അതുകൊണ്ടാണ് സിനിമയിലെ ഇടവേള വരുന്നത് – നസ്രിയ പറയുന്നു.
മലയാള സിനിമയിലെ വലിയ കുടുംബത്തിലെ അംഗമാണ് ഞാനിപ്പോള്‍. അങ്ങനൊരു ഭാഗ്യം കിട്ടിയതില്‍ ഒരുപാട് അനുഗ്രഹീതയാണ്.
നടിയായത് കൊണ്ട് മാത്രമല്ല, ആ കുടുംബത്തിലെ മകളായത് കൊണ്ടും ഒരുപാട് അനുഗ്രഹീതയാണ്. കുടുംബത്തിലെ എല്ലാവരും ഞങ്ങളെ ഒത്തിരി സപ്പോര്‍ട്ട് ചെയ്യും.
തിരക്ക് കാരണം ചില കുടുംബ പരിപാടികളിലൊന്നും പങ്കെടുക്കാറില്ല. എന്നാല്‍ അവരത് മനസിലാക്കും.
എന്റെ വീട്ടുകാരെക്കാളും എന്നെ മനസിലാക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നുണ്ട്- മറ്റൊരു ചോദ്യത്തിനു മറുപടിയായി നസ്രിയ പറഞ്ഞു.
വിവാഹശേഷം സ്വഭാവത്തിൽ എന്തെങ്കിലും മാറ്റം സംഭവിച്ചോ എന്ന ചോദ്യത്തിന് നസ്രിയയുടെ മറുപടി ഇങ്ങനെയായിരുന്നു…
ജീവിതം ഒരുപാട് മാറില്ലെന്ന് ഉറപ്പുള്ളതു കൊണ്ടാണ് ഞങ്ങള്‍ ഒരുമിച്ചത്. ഞാന്‍ ഫഹദിനെയും ഫഹദ് എന്നെയും മാറ്റാന്‍ നോക്കിയിട്ടില്ല.
മുന്‍പ് എങ്ങനെയായിരുന്നുവോ അങ്ങനെ തന്നെയാണ് വിവാഹശേഷവും. ഞാന്‍ വന്നതുകൊണ്ട് ഫഹദ് ലൗഡര്‍ പേഴ്സനോ ഫഹദ് വന്നത് കൊണ്ട് ഞാന്‍ സൈലന്റ് പേഴ്സനോ ആയിട്ടില്ല. രണ്ടുപേരും പരസ്പരം ബഹുമാനത്തോടെയാണ് മുന്നേറുന്നത്- നസ്രിയ പറയുന്നു.