ന്യൂഡൽഹി: മുൻ ഭാര്യക്ക് ഉന്നത പോലീസ് ഉദ്യോഗസ്ഥനുമായുള്ള ബന്ധമാണ് നടി ആക്രമണക്കേസിന് ആധാരമെന്ന് നടൻ ദിലീപ് സുപ്രീം കോടതിയിൽ.
കേസിൽ സമയബന്ധിതമായി വിചാരണ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് ദിലീപ് ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്.
മുൻ ഭാര്യക്ക് ഉന്നത പോലീസ് ഉദ്യോഗസ്ഥനുമായുള്ള ബന്ധമാണ് കേസിന് ആധാരം. നിലവിൽ ഈ ഉദ്യോഗസ്ഥൻ ഡിജിപി റാങ്കിലാണുള്ളതെന്നും ദിലീപ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
തുടരന്വേഷണ റിപ്പോർട്ട് പുതിയ അന്വേഷണത്തിന് ഉപയോഗിക്കുന്നത് തടയണം. ഒരിക്കൽ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കരുതെന്നും ദിലീപ് ഹർജിയിൽ ആവശ്യപ്പെട്ടു.
അതിജീവിതയ്ക്കെതിരെയും ഗുരുതര ആരോപണമാണ് ദിലീപ് ഹർജിയിൽ ഉന്നയിക്കുന്നത്.