പ്രായം പത്തൊമ്പത്,ആറരമാസം ഗർഭിണി; യുവാവുമായി താമസം തുടങ്ങിയിട്ട്  ഏഴ് മാസം പിന്നിട്ടപ്പോൾ തൂങ്ങിമരണം; സ​ഞ്ചി​മയുടെ ജീവിതത്തിലും  സ്ത്രീധനം വില്ലനാകുമ്പോൾ…

പ​ത്ത​നം​തി​ട്ട: ആ​റ​ര മാ​സം ഗ​ര്‍​ഭി​ണി​യാ​യ 19 കാ​രി തൂ​ങ്ങി​മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ഭ​ര്‍​ത്താ​വ് റി​മാ​ന്‍​ഡി​ല്‍. റാ​ന്നി മ​ന്ദി​രം​പ​ടി നാ​ലു​സെ​ന്‍റ് കോ​ള​നി പ​ള്ളി​ക്ക​ല്‍ വീ​ട്ടി​ല്‍ സ​ഞ്ചി​മ (അ​ച്ചു-19)യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് അ​റ​സ്റ്റ്.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​വി​ലെ 10.30ന് ​തൂ​ങ്ങി​മ​രി​ച്ച​തി​ന് റാ​ന്നി പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍, ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഭ​ര്‍​ത്താ​വ് റെ​ജി​യു​ടെ മ​ക​ന്‍ ആ​ര്‍. അ​ഖി​ലാ​ണ് (26) റി​മാ​ന്‍​ഡി​ലാ​യ​ത്.

ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണ, സ്ത്രീ​ധ​ന​പീ​ഡ​നം എ​ന്നീ കു​റ്റ​ങ്ങ​ള്‍ ചു​മ​ത്തി​യാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.നി​യ​മ​പ​ര​മാ​യി വി​വാ​ഹം ക​ഴി​ച്ചി​ട്ടി​ല്ലാ​ത്ത സ​ഞ്ചി​മ​യും അ​ഖി​ലും ഒ​രു​മി​ച്ചു വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു​വ​ന്ന മ​ന്ദി​രം​പ​ടി​ക്കു​സ​മീ​പം നാ​ലു​സെ​ന്‍റ് കോ​ള​നി​യി​ലെ വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ലെ ഫാ​നി​ല്‍ ഷാ​ള്‍ കൊ​ണ്ട് തൂ​ങ്ങി​മ​രി​ച്ചു​വെ​ന്നാ​ണ് കേ​സ്.

സം​ഭ​വ​സ​മ​യം ഇ​യാ​ള്‍ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു.ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​ണ് ഇ​രു​വ​രും ഒ​രു​മി​ച്ചു താ​മ​സി​ച്ച​തു​ട​ങ്ങി​യ​ത്. അ​ഖി​ല്‍ സ്ഥി​ര​മാ​യി സ​ഞ്ചി​മ​യെ മ​ര്‍​ദ്ദി​ക്കാ​റു​ണ്ടെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു.

ഞാ​യ​ര്‍ രാ​വി​ലെ​യും വ​ഴ​ക്കും മ​ര്‍​ദ്ദ​ന​വും ഉ​ണ്ടാ​യി, ആ​റ​ര മാ​സം ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി​യെ ഇ​യാ​ള്‍ ക​ല്ലെ​ടു​ത്തെ​റി​ഞ്ഞു പു​റ​ത്ത് മു​റി​വേ​ല്പി​ക്കു​ക​യും ചെ​യ്തു.

അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത പോ​ലീ​സ് ഡോ​ക്ട​റു​ടെ ഔ​ദ്യോ​ഗി​ക മൊ​ഴി അ​നു​സ​രി​ച്ച് വ​കു​പ്പു​ക​ള്‍ മാ​റ്റു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് തി​ങ്ക​ള്‍ ഉ​ച്ച​ക്ക് ശേ​ഷം അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts

Leave a Comment