വിവാഹവാഗ്ദാനം നല്‍കിയുള്ള പീഡനക്കേസുകള്‍ വ്യാപകമാവുന്ന സാഹചര്യത്തില്‍ വ്യത്യസ്ഥമായ നിരീക്ഷണവുമായി സുപ്രീംകോടതി.
ആത്മാര്‍ഥതയോടെ വിവാഹവാഗ്ദാനം നല്കി അതു പാലിക്കാന്‍ കഴിയാതെ പോകുന്നതും കപട വിവാഹ വാഗ്ദാനം നല്‍കുന്നതും വ്യത്യസ്തമാണെന്നാണ് സുപ്രീം കോടതി പറഞ്ഞത്.
ഒന്നിച്ചു താമസിച്ചിരുന്ന യുവാവ് വിവാഹം കഴിക്കാന്‍ തയ്യാറാവാതെ വന്നതോടെ യുവാവിനെതിരെ എടുത്ത പീഡനക്കേസ് റദ്ദാക്കിയാണ് സുപ്രീംകോടതിയുടെ പരാമര്‍ശം.
മഹാരാഷ്ട്രയില്‍ എം ദീപക് പവാര്‍ എന്നയാള്ക്കെതിരേയാണു പോലീസ് കേസെടുത്തിരുന്നത്. 2009 മുതല്‍ 2011 പെണ്‍കുട്ടിയും ഇയാളും ഒരുമിച്ച് താമസിച്ചിരുന്നു.
എന്നാല്‍ വിവാഹത്തിന് യുവാവ് തയ്യാറായില്ല. ഇതോടെ 2016 ല്‍ പെണ്‍കുട്ടി യുവാവിനെതിരേ പീഡനക്കേസ് നല്കി.
യുവതിയുടെ പരാതിക്ക് എതിരേ യുവാവ് മഹാരാഷ്ട്ര ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ ഇതു സമൂഹത്തിനെതിരായ വിപത്താണ് എന്നു ചൂണ്ടിക്കാട്ടി ഹര്‍ജി തള്ളി.
പക്ഷെ പരസ്പര സമ്മതത്തോടെ ഒരുമിച്ചു ദീര്‍ഘകാലം താമസിച്ചിട്ടു പിരിഞ്ഞതാണ് വാദിയും പ്രതിയുമെന്നു സുപ്രീംകോടതി നിരീക്ഷിച്ചു.
പീഡനക്കേസ് ചുമത്തുന്നതു നിയമ സംവിധാനത്തെ ദുരുപയോഗം ചെയ്യലാണെന്നും സുപ്രീംകോടതി വിലയിരുത്തി.
ജഡ്ജിമാരായ സഞ്ജയ് കിഷന് കൗള്‍, എം.എം.സുന്ദരേശ് എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് വിധി.