ന്നാ താൻ കേസ് കൊട് എന്ന സിനിമയിൽ കാസർഗോഡ് ഭാഷയാണ് സംസാരിക്കുന്നത്. അതെനിക്ക് വശമില്ല. കാസർഗോഡ് ഭാഷതന്നെ കഥാപാത്രം സംസാരിക്കണമെന്ന് തുടക്കത്തിൽ തീരുമാനമില്ലായിരുന്നു.
അപ്പോഴാണ് ഒരു പാട്ടിനുവേണ്ടി ചെറിയൊരു ഡയലോഗ് കാസർഗോഡ് ഭാഷയിൽ സംസാരിച്ച് നോക്കിയത്. ആ രംഗം ഷൂട്ട് ചെയ്ത് കഴിഞ്ഞപ്പോൾ സംവിധായകൻ രതീഷ് ഇതുനന്നായിട്ടുണ്ടെന്നും അതുകൊണ്ട് സിനിമയിൽ മൊത്തം ഇതേ സ്ലാംഗ് ഉപയോഗിക്കാമെന്നും പറയുകയായിരുന്നു.
കഥാപാത്രത്തിന്റെ പൂർണതയ്ക്കുവേണ്ടി വെപ്പ് പല്ല് ഉപയോഗിച്ചിരുന്നതുകൊണ്ട് ഉള്ളിൽ നിന്ന് ആലപ്പുഴ ഭാഷ വന്നാലും പല്ലിൽ തട്ടി പുറത്ത് വരുമ്പോൾ കാസർകോട് ഭാഷയാകും.
ദേവദൂതർ പാടി എന്ന ഗാനത്തിന് വേണ്ടി ഡാൻസ് അറിയാത്ത ആളെപ്പോലെ ഡാൻസ് കളിക്കുന്നത് കണ്ട് നായിക ഗായത്രി വിചാരിച്ചു എനിക്ക് യഥാർഥത്തിൽ ഡാൻസ് കളിക്കാൻ അറിയില്ലെന്ന്. –കുഞ്ചാക്കോ ബോബൻ