തെറിവിളിക്കാന്‍ വേണ്ടി മാത്രം ഇരിക്കുന്നവരുണ്ടല്ലോ, അവര്‍ ജീവിതത്തില്‍ ഒരു എഫേര്‍ട്ടും എടുക്കാത്തവരായിരിക്കും.
വീട്ടിലേക്ക് ഒരു നേരത്തേക്കുള്ള അരി പോലും മേടിച്ച് കൊടുക്കാത്തവന്മാരായിരിക്കും ഇങ്ങനെയിരുന്ന് തെറിവിളിക്കാന്‍ മാത്രം വരുന്നത്.
അവര്‍ക്ക് ഒരാളെ ഇഷ്ടപ്പെടാതിരിക്കാനുള്ളതുപോലെതന്നെ എനിക്കും എന്റെ മുന്നില്‍ വരുന്ന എല്ലാവരേയും ഇഷ്ടപ്പെടാതിരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.
എനിക്ക് എന്റെ വേവ് ലെങ്തുള്ളവരെയെ സ്നേഹിക്കാന്‍ പറ്റൂ. അവര്‍ക്കും അങ്ങനെയല്ലെ. രജിത് സാറിനെ ഇഷ്ടമുള്ള ഒരുപാട് ആളുകളുണ്ട്.
എന്നെ ഇഷ്ടമില്ലാത്തവരുമുണ്ട്. എനിക്ക് ഇഷ്ടമില്ലാത്തവരുമുണ്ട്. അത് ഓരോരുത്തരുടേയും സ്വാതന്ത്ര്യമല്ലേ. അതിനെ പരസ്പരം ബഹുമാനിക്കണ്ടേ.
അവര്‍ക്ക് ഇഷ്ടമില്ലാത്തപ്പോള്‍ അവര്‍ എന്നെ തെറി വിളിക്കും, ഞാന്‍ വിളിച്ചാല്‍ അത് വലിയ പ്രശ്നമാകും. നീ മാത്രമാണ് ഇങ്ങനെ തിരിച്ച് പറയുന്നതെന്ന് പറഞ്ഞിട്ടുണ്ട്. അവര്‍ പറയുന്നത് ഞാന്‍ മിണ്ടാതെ നിന്ന് കേള്‍ക്കണമെന്നാണ്, അത് പള്ളിയില്‍ പോയി പറഞ്ഞാല്‍ മതി. -മഞ്ജു പത്രോസ്