ചെറായി: തെരുവുനായയെ മോട്ടോര്‍ ബൈക്കിനു പിന്നില്‍ കെട്ടിവലിച്ചിഴച്ചതായി പരാതി. മുനമ്പം രവീന്ദ്ര പാലത്തിനു സമീപം ബീച്ച് റോഡില്‍ ഇന്നലെ രാവിലെയായിരുന്നു സംഭവം.
ഇതേ തുടര്‍ന്ന് നായയുടെ കൈകാലുകള്‍ ഉരഞ്ഞ് പൊട്ടി രക്തം ഒലിച്ചു. സമീപത്തായി പീലിംഗ് ഷെഡ് നടത്തുന്നയാളാണ് ഈ ക്രൂരത ചെയ്തതെന്ന് പരിസരവാസികള്‍ അറിയിച്ചു.
ചിലര്‍ ഇത് ചോദ്യം ചെയ്തപ്പോള്‍ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. സംഭമറിഞ്ഞ് സ്ഥലത്തെത്തിയ ദയ അനിമല്‍ വെല്‍ഫയര്‍ ഓര്ഗനൈസേഷന് വൈസ് പ്രസിഡന്റ് ടി.ജെ. കൃഷ്ണന് സ്ഥലത്തെത്തി നായയെ ചെറായിയിലെ മൃഗാശുപത്രിയില്‍ കൊണ്ട്പോയി ചികിത്സ നല്കി. മുനമ്പം പോലീസില്‍ പരാതി നല്‍കുമെന്ന് ഇദേഹം അറിയിച്ചു.