മ​ഴ ശ​ക്ത​മാ​യി തു​ട​രു​ന്നു;  അഞ്ചു ജില്ലകളിൽ റെഡ് അലർട്ട്;  ഏ​ഴു വ​രെ വ്യാ​പ​ക മ​ഴ; മ​ല​യോ​ര മേ​ഖ​ല​ക​ളി​ല്‍ അ​തീ​വ ജാ​ഗ്ര​ത തു​ട​ര​ണ​മെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം 

 

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ഴ ശ​ക്ത​മാ​യി തു​ട​രു​ന്നു. ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു.

8 ജി​ല്ല​ക​ളി​ൽ ഇ​ന്ന് റെഡ് അവർട്ട്; മറ്റ് ജില്ലകളിൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് ആ​ണ്. തൃശൂരിൽ അതി തീവ്രമഴയ്ക്ക് സാധ്യത. മുന്നറിയിപ്പ് നൽകി കളക്ടർ

കേ​ര​ള​ത്തി​നു മു​ക​ളി​ലെ അ​ന്ത​രീ​ക്ഷ​ചു​ഴി​യും മ​ധ്യ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ ച​ക്ര​വാ​ത​ച്ചു​ഴി​യും നി​ല​നി​ല്‍​ക്കു​ന്ന​താ​ണ് സം​സ്ഥാ​ന​ത്ത് മ​ഴ തു​ട​രു​ന്ന​തി​ന്‍റെ കാ​ര​ണം.

ഈ ​മാ​സം ഏ​ഴു​വ​രെ വ്യാ​പ​ക​മാ​യ മ​ഴ​യ്ക്കും ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്.അ​തേ​സ​മ​യം, ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ര്‍​ന്ന് ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​തോ​ടെ ആ​ളി​യാ​ര്‍ ഡാം ​തു​റ​ന്നു.

ജ​ല​നി​ര​പ്പ് 1047 അ​ടി പി​ന്നി​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് ഷ​ട്ട​ര്‍ തു​റ​ന്ന​ത്. ഡാ​മി​ല്‍ നി​ന്ന് 1170 ഘ​ന​യ​ടി വെ​ള്ളം പു​റ​ത്തേ​ക്കൊ​ഴു​ക്കും.

ചി​റ്റൂ​ര്‍ പു​ഴ​യു​ടെ തീ​ര​ത്തു​ള്ള​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി. അ​തി​തീ​വ്ര മ​ഴ മു​ന്ന​റി​യി​പ്പ് ഇ​ല്ലെ​ങ്കി​ലും മ​ല​യോ​ര മേ​ഖ​ല​ക​ളി​ല്‍ അ​തീ​വ ജാ​ഗ്ര​ത തു​ട​ര​ണ​മെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

 

Related posts

Leave a Comment