കീര്‍ത്തി സുരേഷും പ്രണവ് മോഹൻലാലുമാണ് എന്റെ ബെസ്റ്റ് ഫ്രണ്ട്സ്. പക്ഷെ ഞാന്‍ ഏറ്റവും കൂടുതല്‍ വിളിക്കുന്നതും വിഷമം മാറാനും ഒന്ന് മോട്ടിവേറ്റഡ് ആകാന്‍ വിളിക്കുന്നതും ദുല്‍ഖറിനെയാണ്.
എനിക്ക് എന്തെങ്കിലും പ്രശ്നം വന്നാല്‍ ഞാന്‍ അദ്ദേഹത്തെയാണ് ആദ്യം വിളിക്കുന്നത്. ഏത് പാതിരാത്രിയിലും വിളിക്കാം.
പ്രണവുമായിട്ടാണ് ഏറ്റവും കൂടുതൽ തല്ലുണ്ടാക്കിയിട്ടുള്ളത്. പ്രണവുമായുള്ള വിവാഹം സംബന്ധിച്ച് അടിക്കടി ഇന്റർനെറ്റിൽ ഗോസിപ്പുകൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ഞൻ ഇത്തരം വാർത്തകളെക്കുറിച്ച് പ്രണവിനോട് പറയുമ്പോൾ പ്രണവ് അത് തള്ളിക്കളയും. അച്ഛന്മാർ തമ്മിലുള്ള അടുപ്പം വലുതായതുകൊണ്ടാണ് ഞങ്ങൾ ഇത്രയേറെ സൗഹൃദത്തിലായത്. -കല്യാണി പ്രിയദർശൻ