സ്വന്തം ലേഖകന്‍
കോഴിക്കോട്: സ്വര്‍ണകടത്ത് സംഘം തട്ടികൊണ്ടുപോയ ഇര്‍ഷാദ് കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ചതോടെ കുഴഞ്ഞുമറിഞ്ഞ് അന്വേഷണം.
കടപ്പുറത്തുനിന്നും കിട്ടിയ മൃതശരീരം ഇര്‍ഷാദിന്റേതാണെന്ന് പോലീസ് തന്നെ സമ്മതിച്ചതോടെ കാണാതായ മേപ്പയൂര്‍ സ്വദേശി ദീപക് എവിടെ എന്ന ചോദ്യമാണ് ഉയരുന്നത്.
ഇത് കൂടി കണ്ടെത്തിയാല്‍മാത്രമേ അന്വേഷണം പൂര്‍ണതയില്‍ എത്തൂ. മകന് മരിച്ചുവെന്ന വിശ്വസിച്ചിരുന്ന ദീപകിന്റെ കുടുംബത്തിന് ഇപ്പോള്‍ പ്രതീക്ഷ കൈവരുമ്പോള്‍ ഇര്‍ഷാദിന്റെ കുടുംബമാകട്ടെ ദുംഖ കയത്തിലുമാണ്.
എന്ത് സംഭവിച്ചുവെന്ന വ്യക്തതയാണ് ഇരുകുടുംബങ്ങളും ആവശ്യപ്പെടുന്നത്. ഈ സാഹചര്യത്തില്‍ അന്വേഷണ സംഘത്തിനുമേല്‍ സമ്മര്‍ദമേറെയാണ്.
കൂടുതൽ അറസ്റ്റ്
നിലവില്‍ ഇര്‍ഷാദിന്റെ മരണവുമായി കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് പോലീസ് നല്കുന്ന സൂചന. നിലവില്‍ നാലുപേരാണ് കേസില്‍ അറസ്റ്റിലായത്.
വിദേശത്തുള്ള പ്രതികളുടെയും കുടുംബം സംശയം ഉന്നയിച്ചവരുടെയും വിദേശയാത്ര വിവരങ്ങള്‍ ഉള്‍പ്പെടെ അന്വേഷണസംഘം ശേഖരിക്കുന്നുണ്ട്.
ഇര്‍ഷാദിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് അന്വേഷണസംഘത്തിന് ലഭിച്ചേക്കും.പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തതവരുമെന്ന് പോലീസ് പറയുന്നു.
മൃതദേഹം സംസ്കരിച്ചുകഴിഞ്ഞതിനാല് ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതിനും പരിമിതി ഏറെയാണ്.
കേസിലെ വഴിത്തിരിവ്
ഇര്‍ഷാദിനെ തട്ടിക്കൊണ്ട് പോയ സംഘത്തിലെ മൂന്നു പേരെ അറസ്റ്റ് ചെയ്ത് നടത്തിയ ചോദ്യം ചെയ്യലില്‍ ജൂലൈ 15ന് വൈകിട്ട് പുറക്കാട്ടിരി പാലത്തില്‍ നിന്ന് ഇര്‍ഷാദ് ചാടി രക്ഷപ്പെട്ടെന്ന വിവരം പോലിസിന് ലഭിച്ചിരുന്നു.
ജൂലൈ 17ന് ഇതിന്റെ പരിസരപ്രദേശത്ത് ഒരു യുവാവിന്റെ മൃതദേഹം കണ്ടെത്തിയ കാര്യവും പോലീസ് പരിശോധിച്ചു അപ്പോഴേക്കും കണ്ടെത്തിയ മൃതദേഹം മേപ്പയൂര്‍ സ്വദേശി ദീപക്കിന്റെതെന്ന ധാരണയില്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി മതാചാര പ്രകാരം ദഹിപ്പിച്ചിരുന്നു.
ദീപക്കിന്റെ ചില ബന്ധുക്കള്‍ അന്ന് സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ഡിഎന്‍എ പരിശോധനയ്ക്കായി സാംപിള്‍ പരിശോധിച്ചു.
പരിശോധനയില്‍ കാണാതായ ദീപക്കിന്റെതെന്ന് കരുതി ദഹിപ്പിച്ചത് ഇര്‍ഷാദിന്റെ മൃതദേഹമാണെന്ന് തെളിഞ്ഞു.
അതേസമയം കൊയിലാണ്ടിയില്‍ നിന്നും ലഭിച്ച മൃതദേഹം ദീപക്കിന്റെതാണോ എന്നതില്‍ അയാളുടെ കുടുംബം സംശയം പ്രകടിപ്പിച്ചിരുന്നുവെന്നും എന്നിട്ടും ഡിഎന്‍എ പരിശോധനാ ഫലം വരുന്നതിന് മുമ്പ് മൃതദേഹം ദഹിപ്പിച്ചത് എന്തിനാണെന്ന ചോദ്യവും ഇര്‍ഷാദിന്റെ കുടുംബം ഉയര്‍ത്തുന്നു.
വീസയുടെ ആവശ്യത്തിനായി പോയ ദീപക് എവിടെ.?
ജൂണ്‍ ഏഴിനാണ് മേപ്പയ്യൂര്‍ കൂനംവെള്ളിക്കാവിലെ വടക്കേടത്തുകണ്ടി ദീപകിനെ (36) കാണാതായത്.
മകന് തിരിച്ചുവരുന്നത് കാത്ത് നെഞ്ചുരുകി കാത്തിരിക്കുന്നതിനിടെയാണ് ജൂലൈ 17-ന് കൊയിലാണ്ടി നന്തി കടപ്പുറത്ത് ഒരു മൃതദേഹം കണ്ടെത്തുന്നത്.
ബന്ധുക്കള്‍ മൃതദേഹം ദീപകിന്റേതാണെന്ന് തിരിച്ചറിഞ്ഞതോടെ ജൂലൈ 19ന് ചിതയൊരുക്കി സംസ്കരിച്ചു.
മകന്റെ വിയോഗത്തോട് പൊരുത്തപ്പെട്ട് വരുമ്പോഴാണ് ഡിഎന്‍എ പരിശോധനാ ഫലം വന്നതും മൃതദേഹം ആളുമാറി സംസ്കരിച്ചതാണെന്ന് തിരിച്ചറിയുന്നതും. ഇതാണ് കുടുംബത്തെ ആകെ വലച്ചത്.
അബുദാബിയില്‍ സെക്യൂരിറ്റി ഓഫീസറായി ജോലിചെയ്യുകയായിരുന്ന ദീപക് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട് 2021 മാര്‍ച്ചിലാണ് നാട്ടില്‍ തിരിച്ചെത്തുന്നത്.
പിന്നീട് ഒരു തുണിക്കടയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ജോലി ചെയ്യുകയായിരുന്നു ദീപക്. വീസയുടെ ആവശ്യത്തിനായി എറണാകുളത്ത് പോകുന്നു എന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്.
മുമ്പൊരിക്കല്‍ സുഹൃത്തിന്റെ കയ്യില്‍നിന്ന് പണം വാങ്ങാന്‍ എന്നുപറഞ്ഞ് പോയ ദീപക് മൂന്ന് ദിവസം കഴിഞ്ഞാണ് വീട്ടില്‍ തിരിച്ചെത്തിയത്. അതുപോലെ ആയിരിക്കും ഇതും എന്നാണ് കുടുംബം കരുതിയത്.
വിസയുടെ ആവശ്യത്തിനായി മുമ്പും തിരുവനന്തപുരം ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ പോയതിനാലും തുടക്കത്തില്‍ സംശയം ഒന്നും തോന്നിയില്ല, അതുകൊണ്ടാണ് പരാതി നല്കാന് വൈകിയതെന്ന് വീട്ടുകാര്‍ പറയുന്നു.
കാണാതായ ദിവസം ഒരു ബന്ധുവിനെ വിളിച്ചപ്പോള്‍ ഫോണില്‍ ചാര്‍ജില്ലെന്നും ഓഫായിപ്പോകും എന്നും പറഞ്ഞിരുന്നു.
ഇതാണ് ദീപക്കിന്റെ ഫോണില്‍ നിന്നും വന്ന അവസാനത്തെ കോള്‍. സുഹൃത്തുക്കളില്‍ നിന്നും പണം കിട്ടാനുണ്ടെന്ന് ദീപക് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ദുരൂഹതയുള്ള തിനാല്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് റൂറല്‍ എസ്പിക്ക് പരാതി നല്കിയിട്ടു
ഇർഷാദിനെ ഭീഷണിപ്പെടുത്തിയതിന്റെ ശബ്ദരേഖ പുറത്ത്
കോഴിക്കോട്: സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഇടപാടിൽ കോഴിക്കോട് സ്വദേശിയായ ഇർഷാദിനെ മുഖ്യപ്രതി സ്വാലിഹ് പല തവണ ഭീഷണിപ്പെടുത്തിയതിന്റെ ശബ്ദരേഖ പുറത്ത്.
ഇർഷാദിനെയും തന്നെയും സ്വാലിഹ് പലതവണ ഭീഷണിപ്പെടുത്തിയെന്ന് സഹോദരന് ഹര്‍ഷാദ് വെളിപ്പെടുത്തി. 10 ലക്ഷം രൂപ ആവശ്യപ്പെട്ടായിരുന്നു ഭീഷണി.
സ്വാലിഹ് ഫോണിൽ വിളിച്ചുവെന്നും ഇർഷാദ് ജീവിച്ചിരിപ്പുണ്ടെന്നും പണം തന്നാൽ കാണിച്ച് തരാമെന്ന് പറഞ്ഞതായും വെളിപ്പെടുത്തി.
അതേസമയം, സ്വാലിഹിനെ ദുബായില്‍നിന്ന് നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായി അന്വേഷണ സംഘം അറിയിച്ചു.
ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോകാന്‍ നിര്‍ദേശം നല്‍കിയത് സ്വാലിഹാണ്. കഴിഞ്ഞമാസം കേരളത്തിലെത്തിയ സ്വാലിഹ് ജൂലൈ 19-നാണ് ദുബായിലേക്ക് മടങ്ങിയത്.