ജന്മദിനം അവിസ്മരണീയമാക്കിയതിന് ഗോപിസുന്ദറിന് നന്ദി പറഞ്ഞ് ഗായിക അമൃത സുരേഷ്.
ഏക്കാലത്തെയും മികച്ച ജന്മദിനമായിരുന്നു കഴിഞ്ഞതെന്നും എറ്റവും മികച്ച ഭര്‍ത്താവാണ് ഗോപിയെന്നും അമൃത പറയുന്നു.
ഗോപി സുന്ദര്‍, എന്റെ ജന്മദിനത്തില് നിങ്ങള്‍ എനിക്കു നല്കിയ സന്തോഷത്തിനും സര്‍പ്രൈസുകള്‍ക്കും നന്ദി പറയാന്‍ വാക്കുകളില്ല. എന്റെ എക്കാലത്തെയും ഏറ്റവും മികച്ച ജന്മദിനമായിരുന്നു ഇത്തവണത്തേത്.
എന്റെ പിറന്നാള്‍ നിങ്ങള്‍ സ്വപ്നം പോലെ സുന്ദരമാക്കി. ഏറ്റവും മികച്ച ഭര്‍ത്താവ് നിങ്ങളാണ്. ഒരുപാട് നന്ദി. ഇത്ര മികച്ച രീതിയില്‍ ഇത് ആസൂത്രണം ചെയ്തതിന് നിങ്ങളുടെ സ്വകാഡിനും നന്ദി.
എന്റെ അനുജത്തീ നീ എപ്പോഴത്തേയും പോലെ അവിശ്വസനീയമാണ്. ഒരിക്കല്‍ കൂടി പറയട്ടെ ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു ഗോപിസുന്ദര്‍.
കഴിഞ്ഞ ദിവസമാണ് അമൃത തന്റെ 32-ാം ജന്മദിനം ആഘോഷിച്ചത്. സമൂഹമാധ്യമങ്ങളിലൂടെയാണ് പ്രണയത്തിലാണെന്നും ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിച്ചെന്നും ഗോപി സുന്ദറും അമൃത സുരേഷും വെളിപ്പെടുത്തിയത്.
ജീവിതത്തിലെ വിഷമഘട്ടങ്ങള്‍ പിന്നിട്ട് ഒരുമിച്ചു മനോഹര യാത്ര ആരംഭിക്കുകയാണെന്നും ആരാധകരുടെ സ്നേഹവും പ്രാര്‍ഥനയും എന്നും തങ്ങളുടെ കൂടെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും ഇരുവരും വ്യക്തമാക്കിയിരുന്നു.