സി​പി​എം കേ​ര​ള കോ​ണ്‍​ഗ്ര​സ് -എ​മ്മി​നെ ഉ​പ​യോ​ഗി​ച്ച് ഒ​തു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​താ​യി സി​പി​ഐ


ഏ​​​​റ്റു​​​​മാ​​​​നൂ​​​​ർ: യു​​​​ഡി​​​​എ​​​​ഫി​​​​ൽ​​​നി​​​​ന്ന് എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​ലെ​​​​ത്തി​​​​യ കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സ് -എ​​​​മ്മി​​​​നെ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു ജി​​​​ല്ല​​​​യി​​​​ൽ സി​​​​പി​​​​ഐ​​​യെ ​ഒ​​​​തു​​​​ക്കാ​​​​ൻ സി​​​​പി​​​​എം ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​താ​​​​യി സി​​​​പി​​​​ഐ സം​​​​ഘ​​​​ട​​​​നാ റി​​​​പ്പോ​​​​ർ​​​​ട്ട്.

ഏ​​​​റ്റു​​​​മാ​​​​നൂ​​​​രി​​​​ൽ ആ​​​​രം​​​​ഭി​​​​ച്ച സി​​​​പി​​​​ഐ ജി​​​​ല്ലാ സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ന്‍റെ പ്ര​​​​തി​​​​നി​​​​ധി സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച സം​​​​ഘ​​​​ട​​​​നാ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ലാ​​​​ണ് സി​​​​പി​​​​എ​​​​മ്മി​​​​നെ​​​​തി​​​​രേ രൂ​​​​ക്ഷ​​​​വി​​​​മ​​​​ർ​​​​ശ​​​​നം ഉ​​​​ന്ന​​​​യി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ത്രി​​​​ത​​​​ല പ​​​​ഞ്ചാ​​​​യ​​​​ത്ത് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലും നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലും സി​​​​പി​​​​ഐ​​​​യു​​​​ടെ സീ​​​​റ്റു​​​​ക​​​​ൾ കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സി​​​​നു വാ​​​​ങ്ങി ന​​​​ൽ​​​​കാ​​​​ൻ സി​​​​പി​​​​എ​​​​മ്മാ​​​​ണ് മു​​​​ന്നി​​​​ട്ടി​​​​റ​​​​ങ്ങി​​​​യ​​​​ത്.

സീ​​​​റ്റു​​​​ക​​​​ൾ കു​​​​റ​​​​യ്ക്കാ​​​​നു​​​​ള്ള ശ്ര​​​​മ​​​​വും ന​​​​ട​​​​ന്നു. ഇ​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി പ​​​​ല പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളി​​​​ലും സി​​​​പി​​​​ഐ​​ക്ക് ഒ​​​​റ്റ​​​​യ്ക്കു മ​​​​ത്സ​​​​രി​​​​ക്കേ​​​​ണ്ടി വ​​​​ന്നു.

നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ വി​​​​ജ​​​​യ ​​സാ​​​​ധ്യ​​​​ത​​​​യു​​​​ള്ള സീ​​​​റ്റാ​​​​യ കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള​​​​ളി കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സി​​​​നു ന​​​​ൽ​​​​കേ​​​​ണ്ടി വ​​​​ന്നു.

എ​​​​ന്നാ​​​​ൽ, മ​​​​റ്റൊ​​​​രു സീ​​​​റ്റ് ല​​​​ഭി​​​​ച്ചി​​​​ല്ല. എ​​​​ൽ​​​​ഡി​​​​എ​​​​ഫ് പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളി​​​​ലും മു​​​​ന്ന​​​​ണി യോ​​​​ഗ​​​​ങ്ങ​​​​ളി​​​​ലും സി​​​​പി​​​​എ​​​​മ്മി​​​​നു കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സി​​​​നോ​​​​ടാ​​​​ണ് ച​​​​ങ്ങാ​​​​ത്തം. പ​​​​ല​​​​യി​​​​ട​​​​ത്തും സി​​​​പി​​​​ഐ​​​​യെ ഒ​​​​ഴി​​​​വാ​​​​ക്കു​​​​ക​​​​യാ​​​​ണെ​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്നു.

ഏ​​​​റ്റു​​​​മാ​​​​നൂ​​​​ർ തോം​​​​സ​​​​ണ്‍ കൈ​​​​ലാ​​​​സ് ഓ​​​​ഡി​​​​റ്റോ​​​​റി​​​​യ​​​​ത്തി​​​​ൽ ആ​​​​രം​​​​ഭി​​​​ച്ച പ്ര​​​​തി​​​​നി​​​​ധി സ​​​​മ്മേ​​​​ള​​​​നം സി​​​​പി​​​​ഐ ദേ​​​​ശീ​​​​യ ക​​​​ണ്‍​ട്രോ​​​​ൾ ക​​​​മ്മീ​​​​ഷ​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​ൻ പ​​​​ന്ന്യ​​​​ൻ ര​​​​വീ​​​​ന്ദ്ര​​​​ൻ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.

ജി​​​​ല്ലാ സെ​​​​ക്ര​​​​ട്ട​​​​റി സി.​​​​കെ.​​​​ശ​​​​ശി​​​​ധ​​​​ര​​​​ൻ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന റി​​​​പ്പോ​​​​ർ​​​​ട്ട് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു. ഇ. ​​​​ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ര​​​​ൻ എം​​​​എ​​​​ൽ​​​​എ, സ​​​​ത്യ​​​​ൻ മൊ​​​​കേ​​​​രി, കെ.​​​​ഇ. ഇ​​​​സ്മ​​​​യി​​​​ൽ, പി.​​​​വ​​​​സ​​​​ന്തം, എ.​​​​കെ. ച​​​​ന്ദ്ര​​​​ൻ, പി.​​​​കെ.​ കൃ​​​​ഷ്ണ​​​​ൻ, വി.​​​​ബി.​ ബി​​​​നു തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ സ​​​​മ്മേ​​​​ള​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്നു.

Related posts

Leave a Comment