തിരുവനന്തപുരം: ഐജി ലക്ഷ്മണയുടെ സസ്പെൻഷൻ കാലാവധി മൂന്നു മാസത്തേക്ക് കൂടി നീട്ടി സർക്കാർ. പുരാവസ്തു തട്ടിപ്പുകാരൻ മോൻസണ് മാവുങ്കലുമായുള്ള ബന്ധത്തെ തുടർന്നായിരുന്നു സസ്പെൻഷൻ.
പോലീസ് സേനയ്ക്ക് അപമാനകരമായ പെരുമാറ്റമുണ്ടായെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
കഴിഞ്ഞ ഒമ്പതു മാസത്തിലേറെയായി ലക്ഷ്മണ സസ്പെൻഷനിലാണ്. ലക്ഷ്മണക്ക് എതിരായ വകുപ്പ് തല അന്വേഷണം തീരാത്ത സാഹചര്യത്തിലാണ് സസ്പെൻഷൻ വീണ്ടും നീട്ടാൻ സർക്കാർ തീരുമാനിച്ചത്.
മോണ്‍സണുമായി അടുത്ത ബന്ധമുണ്ടെന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്നാണ് ഐജി ലക്ഷ്മണയെ കഴിഞ്ഞ വർഷം നവംബർ 10ന് സസ്പെൻഡ് ചെയ്തത്.
തട്ടിപ്പ് കേസിൽ ഉന്നത ഉദ്യോഗസ്ഥന് മോൻസനുമായി ഇത്രയും അടുത്ത ബന്ധം കണ്ടെത്തുമ്പോഴും എന്ത് കൊണ്ട് പ്രതി ചേർത്തില്ലെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു.