10 വർഷങ്ങൾ, ഏ​​ഴു ഭൂ​​ഖ​​ണ്ഡ​​ങ്ങ​​ളി​​ലെ 65 രാജ്യങ്ങൾ…! മൈ​​ക്ക് ഹ​​വാ​​ർ​​ഡ് – ആ​​നി ദ​​മ്പതി​​ക​​ളുടെ ഹ​ണി​മൂ​ണ്‍ ട്രി​പ്പ് തുടരുകയാണ്


കു​​മ​​ര​​കം: ന്യൂ​​യോ​​ർ​​ക്കി​​ൽ​​നി​​ന്നു​​ള്ള ദ​​ന്പ​​തി​​ക​​ളു​​ടെ ഹ​​ണി​​മൂ​​ണ്‍ ട്രി​​പ്പ് ഏ​​ഴു ഭൂ​​ഖ​​ണ്ഡ​​ങ്ങ​​ളി​​ലെ 65 രാ​​ജ്യ​​ങ്ങ​​ളി​​ലൂ​​ടെ 10 വ​​ർ​​ഷ​​ങ്ങ​​ൾ പി​​ന്നി​​ട്ടി​​ട്ടും തു​​ട​​രു​​ന്നു.

മൈ​​ക്ക് ഹ​​വാ​​ർ​​ഡ് – ആ​​നി ദ​​ന്പ​​തി​​ക​​ൾ ബു​​ധ​​നാ​​ഴ്ച​​യാ​​ണ് കൊ​​ച്ചി​​യി​​ൽ എ​​ത്തി​​യ​​ത്.ഐ​​എ​​ൻ​​എ​​സ് ദ്രോ​​ണാ​​ചാ​​ര്യ​​ക്കു സ​​മീ​​പ​​ത്തെ റെ​​ഡ് റ​​സി​​ഡ​​ൻ​​സി ഹോ​​മി​​ൽ അ​​ഞ്ചു ദി​​നം താ​​മ​​സി​​ച്ച് വി​​വി​​ധ സ്ഥ​​ല​​ങ്ങ​​ൾ സ​​ന്ദ​​ർ​​ശി​​ച്ചു.

കൊ​​ച്ചി​​യി​​ലെ ജ​​ലാ​​ശ​​യ​​ങ്ങ​​ളി​​ൽ മ​​ത്സ്യ​​ബ​​ന്ധ​​ന​​ത്തി​​നാ​​യി സ്ഥാ​​പി​​ച്ചി​​രി​​ക്കു​​ന്ന ചീ​​ന​​വ​​ല​​ക​​ൾ ദ​​ന്പ​​തി​​ക​​ൾ​​ക്ക് കൗ​​തു​​ക​​ക്കാ​​ഴ്ച​​യാ​​യി.

തി​​ങ്ക​​ളാ​​ഴ്ച കു​​മ​​ര​​ക​​ത്തെ​​ത്തി​​യ ഇ​​വ​​ർ​​ക്ക് ഹൗ​​സ്ബോ​​ട്ട് യാ​​ത്ര​​യും ചെ​​റു​​വ​​ള്ള​​ങ്ങ​​ളി​​ൽ തു​​ഴ​​ഞ്ഞു ക​​നാ​​ലു​​ക​​ളി​​ൽ​​കൂ​​ടി സ​​ഞ്ച​​രി​​ച്ച​​തു​​മാ​​ണ് ഏ​​റെ ഇ​​ഷ്ട​​പ്പെ​​ട്ട​​ത്.

ഹൗ​​സ്ബോ​​ട്ടി​​ൽ ആ​​ല​​പ്പു​​ഴ​​യി​​ലെ​​ത്തി മ​​ട​​ങ്ങു​​ന്പോ​​ൾ കാ​​യ​​ലോ​​ര​​ങ്ങ​​ളി​​ൽ പ​​തി​​ക്കു​​ന്ന തോ​​ടു​​ക​​ളെ​​ക്കു​​റി​​ച്ച് ആ​​നി ചോ​​ദി​​ച്ച​​റി​​ഞ്ഞു.

ഹ​​ണി​​മൂ​​ണ്‍ ആ​​ഘോ​​ഷ​​മാ​​ക്കി​​യ​​തി​​ന്‍റെ സാ​​ന്പ​​ത്തി​​ക സ്രോ​​ത​​സി​​നെ​​ക്കു​​റി​​ച്ചു​​ള്ള ചോ​​ദ്യ​​ത്തി​​ന് യൂ​​ട്യൂ​​ബി​​ലൂ​​ടെ യാ​​ത്രാ​​നു​​ഭ​​വ​​ങ്ങ​​ളും ഫോ​​ട്ടോ​​ക​​ളും വീ​​ഡി​​യോ​​ക​​ളും പ​​ങ്കു​​വ​​ച്ചും യാ​​ത്ര​​യ്ക്കി​​ടെ നാ​​ഷ​​ണ​​ൽ ജി​​യോ​​ഗ്ര​​ഫി​​ക് ചാ​​ന​​ലു​​മാ​​യി സ​​ഹ​​ക​​രി​​ച്ച് ര​​ചി​​ച്ച ര​​ണ്ടു യാ​​ത്രാ വി​​വ​​ര​​ണ പു​​സ്ത​​ക​​ങ്ങ​​ൾ പ്ര​​കാ​​ശ​​ന​​ത്തി​​നു ന​​ൽ​​കി​​യും വ​​രു​​മാ​​നം ക​​ണ്ടെ​​ത്തി​​യെ​​ന്നാ​​ണ് ഇ​​വ​​രു​​ടെ മ​​റു​​പ​​ടി.

ചെ​​ല​​വു കു​​റ​​ഞ്ഞ പൊ​​തു​​ഗ​​താ​​ഗ​​ത മാ​​ർ​​ഗ​​ങ്ങ​​ളും ഹോം ​​സ്റ്റേ​​ക​​ളും ക​​ണ്ടെ​​ത്തി​​യാ​​ണ് ഹ​​ണി​​മൂ​​ണ്‍ പ്രോ​​ഗ്രാ​​മു​​മാ​​യി മു​​ന്നോ​​ട്ടു പോ​​കു​​ന്ന​​തെ​​ന്നും ഇ​​രു​​വ​​രും പ​​റ​​യു​​ന്നു.

കു​​മ​​ര​​ക​​ത്തെ അ​​തി​​പു​​രാ​​ത​​ന ത​​റ​​വാ​​ടാ​​യ കൊ​​ടി​​യ​​ന്ത​​റ ഹെ​​റി​​റ്റേ​​ജ് ഹോ​​മി​​ലാ​​ണ് ദ​​ന്പ​​തി​​ക​​ൾ ര​​ണ്ടു ദി​​വ​​സം ത​​ങ്ങി​​യ​​ത്.
176 വ​​ർ​​ഷം പ​​ഴ​​ക്ക​​മു​​ള്ള വീ​​ട്ടി​​ൽ ഇ​​പ്പോ​​ൾ അ​​ഞ്ചാം ത​​ല​​മു​​റ​​ക്കാ​​രാ​​യ ക്രി​​സ്പി​​നും സോ​​ണി​​യു​​മാ​​ണ് കാ​​ര​​ണ​​വ​​ന്മാ​​ർ.

ഭാ​​ര​​തീ​​യ​​ർ സ്നേ​​ഹ​​സ​​ന്പ​​ന്ന​​രാ​​ണെ​​ന്നും കേ​​ര​​ളം പ്ര​​കൃ​​തി​​ര​​മ​​ണീ​​യ​​വും പ്ര​​ശാ​​ന്ത​​സു​​ന്ദ​​ര​​വു​​മാ​​ണെ​​ന്നും ഇ​​രു​​വ​​രും പ​​റ​​ഞ്ഞു. ഇ​​ന്ന​​ലെ ഉ​​ച്ച​​യോ​​ടെ കോ​​ട്ട​​യ​​ത്തു​​നി​​ന്നും മൂ​​ന്നാ​​റി​​ലേ​​ക്ക് ബ​​സി​​ൽ ദ​​ന്പ​​തി​​ക​​ൾ യാ​​ത്ര​​യാ​​യി.

മൂ​​ന്നാ​​റി​​ൽ​​നി​​ന്നു ഗോ​​വ വ​​ഴി മും​​ബൈ​​യി​​ലെ​​ത്തു​​ക​​യും ഇ​​ന്ത്യ​​യു​​ടെ 75-ാം സ്വാ​​ത​​ന്ത്ര്യ ദി​​ന​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കു​​ക​​യും ചെ​​യ്ത് 16 ന് ​​ക്രൊ​​യേ​​ഷ്യ​​യി​​ലേ​​ക്കു പോ​​കും.

ഹ​​ണി​​മൂ​​ണ്‍ ട്രി​​പ്പ് അ​​വ​​സാ​​നി​​പ്പി​​ക്കു​​ന്ന​​തി​​നെ​​ക്കു​​റി​​ച്ചു​​ള്ള ചോ​​ദ്യ​​ത്തി​​ന് അ​​തേ​​ക്കു​​റി​​ച്ച് ചി​​ന്തി​​ച്ചു​​തു​​ട​​ങ്ങി​​യി​​ട്ടി​​ല്ലെ​​ന്നും ഇ​​രു​​വ​​രും ഒ​​രേ സ്വ​​ര​​ത്തി​​ൽ പ​​റ​​ഞ്ഞു.

Related posts

Leave a Comment