കായംകുളം: ദേശീയപാതയിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികനായഎസ് ഐ ക്ക് പരിക്ക്. കായംകുളം കെ പി എ സി ജംഗ്ഷനിലെ കുഴിയിൽബൈക്ക് വീണതിനെ തുടർന്നാണ് കായംകുളം എസ് ഐ ഉദയകുമാറിന് പരിക്കേറ്റത്.
ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നവഴി ബൈക്ക് കുഴിയിൽ വീഴുകയായിരുന്നു. പരിക്കേറ്റ എസ് ഐ ഉദയകുമാറിനെ കായംകുളം താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദേശീയപാതയിൽ കരിയിലകുളങ്ങര മുതൽ കൃഷ്ണപുരം വരെയുള്ള ഭാഗങ്ങളിൽ വലിയ കുഴികളാണുള്ളത്.ഇവിടങ്ങളിൽ ഭൂരിഭാഗം പ്രദേശങ്ങളിലും തെരുവുവിളക്കുകളില്ലാത്തത് രാത്രികാലങ്ങളിൽ യാത്രക്കാർ കുഴികളിൽ വീണ് പരിക്കേൽക്കുവാൻ കാരണമാകുകയാണ്.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ദേശീയപാതയിലെ കുഴികൾ അടയ്ക്കുന്ന പ്രവർത്തനങ്ങൾ നടന്നു വരുന്നുണ്ടെങ്കിലും അശാസ്ത്രീയമായ രീതിയിലാണ് കുഴികൾ അടയ്ക്കുന്നതെന്ന പരാതി വ്യാപകമാണ് .